ഇന്ത്യയിലെ ഏറ്റവും മോശം സ്ട്രീറ്റ് ഫുഡ് ഏത്? നമ്മുടെ ബോണ്ട അടക്കം പട്ടികയില്‍, ഒന്നാമത് മഹാരാഷ്ട്രന്‍ വിഭവം 

ടേസ്റ്റ് അറ്റ്ലസ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ദഹി പൂരി മോശം സ്ട്രീറ്റ് ഫുഡ് എന്ന വിശേഷണം നേടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്ത്യയിലെ ഏറ്റവും മോശം സ്ട്രീറ്റ് ഫുഡ് ഏതാണ്? മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ദഹി പൂരി ആണ് ഇന്ത്യയിലെ ഏറ്റവും മോശം സ്ട്രീറ്റ് ഫുഡിന്റെ പട്ടികയില്‍ ഒന്നാമത്. ടേസ്റ്റ് അറ്റ്ലസ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ദഹി പൂരി മോശം സ്ട്രീറ്റ് ഫുഡ് എന്ന വിശേഷണം നേടിയത്. നമ്മുടെ സ്വന്തം ബോണ്ടയും ഈ പട്ടികയിലുണ്ട്. 

മഹാരാഷ്ട്രയിലെ തന്നെ മറ്റൊരു സ്ട്രീറ്റ് ഫുഡ്ഡായ സേവ ആണ് പട്ടികയില്‍ രണ്ടാമത്. ഗുജറാത്തിലെ ദാബേലി എന്ന പലഹാരമാണ് മൂന്നാം സ്ഥാനത്തുള്ളത്. ഏറെ പ്രശസ്തമായ ബോംബെ സാന്‍ഡ്‌വിച്ചും മോശം സ്ട്രീറ്റ് ഫുഡ് ലിസ്റ്റിലുണ്ട്. നാലാമതാണ് പട്ടികയില്‍ ബോംബേ സാന്‍ഡ്‌വിച്ച്. എഗ്ഗ് ബുര്‍ജി, ദഹി വട, സാബുദാന വട എന്നീ പലഹാരങ്ങളും ലിസ്റ്റിലുണ്ട്. 

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള പാപ്രി ചാട്ട് പട്ടികയില്‍ ഏഴാമതാണ്. പാകിസ്ഥാനിലും ബംഗ്‌ളാദേശിലും വരെ പ്രസിദ്ധമാണ് ഇത്. പഞ്ചാബിന്റെ ഗോബി പറാത്ത ഒന്‍പതാമതും നമ്മുടെ സ്വന്തം ബോണ്ട പട്ടികയില്‍ ഏറ്റവും അവസാനത്തെ സ്ഥാനത്തുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com