ചൂണ്ടയിടുന്നതിനിടെ യുവാവിന്റെ കഴുത്തിൽ മീൻ തുളച്ചു കയറി; ഒരു മണിക്കൂർ നീണ്ട ശസ്‌ത്രക്രിയ

മീന്‍ പിടിക്കുന്നതിനിടെ മീന്‍ പറന്ന് വന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു
യുവാവിനെ കുഴല ആക്രമിച്ചു/ എക്‌സ്
യുവാവിനെ കുഴല ആക്രമിച്ചു/ എക്‌സ്

ചൂണ്ടയിടുന്നതിനിടെ യുവാവിനെ മീന്‍ ആക്രമിച്ചു. കേള്‍ക്കുമ്പോള്‍ അസ്വഭാവികമെങ്കിലും അത്തരത്തിലൊരു വാര്‍ത്തയാണ്‌ ഇന്തോനേഷ്യയില്‍ നിന്നും പുറത്തുവരുന്ന്‌. മുഹമ്മദ് ഇദുല്‍ എന്ന യുവാവിന് നേരെയാണ് കുഴലമീനിന്റെ ആക്രമണമുണ്ടായത്. 

മീന്‍ പിടിക്കുന്നതിനിടെ മീന്‍ പറന്ന് വന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. മീനിന്റെ വായഭാഗം യുവാവിന്റെ കഴുത്തില്‍ തറച്ചിരിക്കുന്ന നിലയിലുള്ള ചിത്രം സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇദുലിന്റെ കഴുത്തില്‍ നിന്നും മീനിനെ നീക്കിയത്. 

രാത്രി വൈകി സുഹൃത്തുമൊത്ത് മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അപ്രതീക്ഷിതമായി കുഴലമീന്‍ ആക്രമിച്ചത്. സുഹൃത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ഇദുലിന്റെ ജീവന് രക്ഷയായത്. തീരത്ത് നിന്നും 90 മിനിറ്റ് യാത്ര ചെയ്താണ് യുവാവ് ആശുപത്രിയില്‍ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com