ദൂരദർശൻ വാർത്തകളും കുട്ടിക്യൂറ പൗഡറും പോലെ തന്നെ തൊണ്ണൂറുകളിലെ നൊസ്റ്റാൾജിയയുടെ കൂട്ടത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് നീല ക്യാപും വെള്ള ബോഡിയുമുള്ള റെയ്‌നോൾഡ്സ് പേനകൾ. മറ്റ് പേനകൾ വിപണി പിടിച്ചടക്കിയപ്പോൾ പ്രചാരം കുറച്ചു കുറഞ്ഞെങ്കിലും ഇന്നും പലരുടെയും പ്രിയപ്പെട്ട പേന തന്നെയാണ് റെയ്‌നോൾഡ്‌സ് 045 ഫൈൻ കാർബ്യൂർ പേനകൾ.
അതിനിടെയാണ് കമ്പനി അവരുടെ ഐക്കോണിക് ബ്ലൂ ക്യാപ് പേന നിർത്തുകയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. പേന നിർത്തലാക്കുന്നു എന്ന ഒരു പോസ്റ്റ് എക്‌സിൽ വൈറലായതിന് പിന്നാലെയാണ് കമ്പനി വിശദീകരണവുമായി മുന്നോട്ട് വന്നത്.
'റെയ്‌നോൾഡ്‌സ് 045 ഫൈൻ കാർബ്യൂർ പേന ഇനി വിപണിയിൽ ഉണ്ടാകില്ല, ഒരു യുഗത്തിന്റെ അവസാനം' എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിന് താഴെ ആശങ്കപ്പെട്ട് നിരവധി ആളുകൾ കമന്റുമായി വന്നു. 'റെയ്നോൾഡ്‌സ് എന്ന് പറയുമ്പോൾ കുട്ടിക്കാലമാണ് മനസിലേക്ക് വരികയെന്നും. എന്തുകൊണ്ടാണ് കമ്പനി ഇത്തരം ഒരു തീരുമാനം എടുത്തതെന്നും ഒരാൾ ചോദിച്ചു. 'ഇന്ത്യയുടെ ദേശീയ പേനയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്ന് റെയ്നോൾഡ്‍സ് കമ്പനി അറിയിച്ചു. റെയ്നോൾഡ്‍സ് പേനയുമായി സംബന്ധിച്ച് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും കൃത്യമായ അപ്‌ഡേറ്റുകൾക്ക് ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും സന്ദർശിക്കാൻ അഭ്യർഥിക്കുന്നുവെന്നും കമ്പനി ഫേയ്‌സ്‌ബുക്കിൽ കുറിച്ചു. റെയ്നോൾഡ്സ് 045 ഫൈൻ കാർബ്യൂർ പേന 10 രൂപയ്ക്ക് ഇപ്പോഴും വിപണിയിൽ ലഭ്യമാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക