'സ്ത്രീകൾ തല്ലിത്തീറ്റിക്കുന്ന റെസ്റ്റോറന്റ്'; ഒരു തല്ലിന് 170 രൂപ, വിദേശത്ത് നിന്നു വരെ ആളുകൾ ഒഴുകിയെത്തുന്നു, വൈറൽ വിഡിയോ

300 യെൻ ആണ് സുന്ദരികളായ യുവതികളുടെ കയ്യിൽ നിന്നും ചെകിട്ടത്തടി കൊള്ളുന്നതിന് ചാർജ്
ഷാച്ചിഹൊക്കോയ റെസ്റ്റോറന്റിൽ സ്ത്രീകൾ / വിഡിയോ സ്ക്രീൻഷോട്ട്
ഷാച്ചിഹൊക്കോയ റെസ്റ്റോറന്റിൽ സ്ത്രീകൾ / വിഡിയോ സ്ക്രീൻഷോട്ട്

ക്ഷണത്തിന്റെയും പ്രദേശത്തിന്റെ മേന്മകൊണ്ട് പല റെസ്റ്റോറന്റുകളും പ്രശസ്തമാകാറുണ്ട്. അവിടെയ്‌ക്ക് ആളുകൾ ഒഴുകി എത്തറുമുണ്ട്. എന്നാൽ ജപ്പാനിലെ നഗോയയിലെ ഷാച്ചിഹൊക്കോയ എന്ന റെസ്റ്റോറന്റ് പ്രസിദ്ധമാകുന്നത് അവിടുത്തെ തല്ലുകൊണ്ടാണ്. 'അതെ... തല്ലാണ് ഇവിടുത്തെ മെയിൻ'.

റെസ്റ്റോറന്റിൽ എത്തിയാൽ മെനു കാർഡിൽ 'നഗോയ ലേസീസ് സ്ലാപ്പ്' എന്ന ഒരു വിഭവം കൂടി ചേർത്തിട്ടുണ്ട്. ഭക്ഷണമാണെന്ന് കരുതി ഓർഡർ ചെയ്താൽ ജാപ്പനീസ് സ്ത്രീകൾ പരമ്പരാഗതമായി ധരിക്കുന്ന കിമോണ എന്ന വസ്ത്രം ധരിച്ച് വരുന്ന സ്ത്രീകൾ നിങ്ങളുടെ ചെകിട്ടത്തടിച്ചിട്ട് പോകും. വിരോധാഭാസമെന്ന് തോന്നിയാലും റെസ്റ്റോറന്റ് ഉടമയുടെ ആശയം വലിയതോതിൽ ഹിറ്റായി. വിദേശത്ത് നിന്ന് വരെ ഇവിടെ പണം കൊടുത്ത് തല്ല് വാങ്ങാൻ ആളുകൾ എത്തി. തല്ലും വാങ്ങി ഭക്ഷണവും കഴിച്ച് അവർ സന്തോഷത്തോടെ മടങ്ങി.

2012ലാണ് ഷാച്ചിഹൊക്കോയ റസ്‌റ്റോറന്റ് ഉടമ ആദ്യമായി ഇത്തരമൊരു ആശയം കൊണ്ട് വന്നത്. ആദ്യം ഒരു സ്ത്രീയെ മാത്രമായിരുന്നു തല്ലാനായി നിയോഗിച്ചിരുന്നത്. സംഭവം ഹിറ്റായതോടെ നിരവധി സ്ത്രീകളെ ഇതിനായി നിയോഗിച്ചു. 300 യെൻ (170 രൂപ) ആണ് സുന്ദരികളായ യുവതികളുടെ കയ്യിൽ നിന്നും ചെകിട്ടത്തടി കൊള്ളുന്നതിന് ചാർജ്.

എന്നാൽ അടുത്തിടെ റെസ്റ്റോറന്റിൽ നിന്നുള്ള വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനങ്ങളും ഉയർന്നു. ഇതോടെ തല്ലുകൊടുക്കുന്ന പരിപാടി തങ്ങൾ നിർത്തിയെന്ന റെസ്റ്റോറന്റ് ഉടമ പ്രഖ്യാപിച്ചു. ഷാച്ചിഹൊക്കോയ റെസ്‌റ്റോറന്റിൽ ഇപ്പോൾ തല്ലു കൊടുക്കുന്നില്ല. തങ്ങൾ ശ്രദ്ധിക്കപ്പെട്ടതിൽ നന്ദിയുണ്ട്. എന്നാൽ തല്ലുകൊള്ളുക എന്ന ഉദ്ദേശത്തിൽ ഇവിടം ആരും സന്ദർശിക്കേണ്ടതില്ലെന്നും റെസ്റ്റോറന്റ് എക്‌സിലൂടെ അഭ്യർഥിച്ചു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com