വജ്രത്തോളമെത്തില്ല, പക്ഷേ..; കാഠിന്യമുള്ള വസ്തുവിനെ കണ്ടെത്തി ഗവേഷകര്‍ 

വജ്രത്തിനു ബദലായി ഇവ ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. 
പ്രതീകാത്മക ചിത്രം/ എക്‌സ്
പ്രതീകാത്മക ചിത്രം/ എക്‌സ്

ഭൂമിയിലെ ഏറ്റവും കഠിനമായ വസ്തു വജ്രമാണെങ്കില്‍ വജ്രം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാഠിന്യമുള്ള വസ്തു ഏതെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് അറ്റ് എക്സ്ട്രീം കണ്ടീഷന്‍സ്, ജര്‍മനിയിലെ ബെയ്റൂത്ത് സര്‍വകലാശാല, സ്വീഡനിലെ ലിങ്കോപിങ് സര്‍വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളാണ് പുതിയ കണ്ടെത്തലിന് പിന്നില്‍ 

കാര്‍ബണും നൈട്രജനും ഉയര്‍ന്ന താപത്തിലും മര്‍ദ്ദത്തിലും പരുവപ്പെടുത്തി നിര്‍മിക്കുന്ന കാര്‍ബണ്‍ നൈട്രൈഡുകളാണ് വജ്രം കഴിഞ്ഞാല്‍ കാഠിന്യമേറിയ വസ്തു എന്നാണ് കണ്ടെത്തല്‍.  ക്യുബിക് ബോറോണ്‍ നൈട്രൈഡിനെക്കാള്‍ കൂടുതല്‍ കഠിനതയുള്ളതാണെന്നു നേരത്തെയുള്ള കണ്ടെത്തലുകള്‍ പറഞ്ഞിരുന്നത്. 

മികച്ച താപക്ഷമതയുള്ളതിനാല്‍ ക്യുബിക് ബോറോണുകളെ 1980കള്‍ മുതല്‍ ഉപയോഗിക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നാല് പതിറ്റാണ്ടുകളോളം നീണ്ട ഗവേഷണത്തിനും ഫലം കണ്ടെത്താനായിരുന്നില്ല. ഇപ്പോഴാണ് ശ്രദ്ധേയമായ ഫലം കണ്ടെത്തിയിരിക്കുന്നത്.

സാധാരണ താപനിലയിലേക്കും സമ്മര്‍ദ്ദത്തിലേക്കും തിരികെപ്പോയപ്പോള്‍ കാര്‍ബണ്‍ നൈട്രൈഡുകള്‍ വജ്രതുല്യമായ സവിശേഷതകള്‍ നിലനിര്‍ത്തിയതായും വളരെ ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയും ഇവയ്ക്കുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ചെറിയ ഭാരത്തില്‍ തന്നെ ഉയര്‍ന്ന ഊര്‍ജം ശേഖരിക്കാന്‍ ഇവയ്ക്കു കഴിയും. ഇത്രയും സവിശേഷതകളുള്ളതിനാല്‍ എന്‍ജിനീയറിങ് രംഗത്ത് വജ്രത്തിനു ബദലായി ഇവ ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com