'ദിവസം വെറും 20 രൂപ; ഇത് ഓട്ടോക്കാരുടെ സ്വന്തം പാചകശാല'; സമൂഹ അടുക്കള ആശയം നടപ്പാക്കി കോഴിക്കോട്ടെ ഡ്രൈവര്‍മാര്‍

ഹോട്ടല്‍ ഭക്ഷണം സാമ്പത്തികമായി താങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. മറ്റ് ഡ്രൈവര്‍മാര്‍ക്കും സമാന അനുഭവം ആണെന്ന് മനസിലായതോടെയാണ് പരിഹാരം ആലോചിച്ചത്
പറമ്പില്‍ ബസാറിലെ ഡ്രൈവര്‍മാര്‍ പാചകത്തില്‍/എക്‌സ്പ്രസ്സ്
പറമ്പില്‍ ബസാറിലെ ഡ്രൈവര്‍മാര്‍ പാചകത്തില്‍/എക്‌സ്പ്രസ്സ്

കോഴിക്കോട് : പറമ്പില്‍ ബസാറിലെ ഓട്ടോഡ്രൈവറായ
മഹേഷ് മണറയ്ക്കല്‍ നാളുകളായി പുലര്‍ച്ചെ അഞ്ചിന് ജോലി തുടങ്ങുന്നതാണ്. പലപ്പോഴും വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാനേ സമയം കിട്ടില്ല. പലപ്പോഴും ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരുന്നു. കൂടുതല്‍ ഓട്ടോകള്‍ നിരത്തിലിറങ്ങിയതോടെ വരുമാനം കുറഞ്ഞുതുടങ്ങി. ഇതോടെ ഹോട്ടല്‍ ഭക്ഷണം സാമ്പത്തികമായി താങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. മറ്റ് ഡ്രൈവര്‍മാര്‍ക്കും സമാന അനുഭവം ആണെന്ന് മനസിലായതോടെയാണ് പരിഹാരം ആലോചിച്ചത്. അങ്ങനെയാണ് 'ചെലവ് പങ്കിടല്‍ അടുക്കള' എന്ന ആശയത്തിന്റെ പിറവി.

പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഓട്ടോ, ടാക്‌സി, ആംബുലന്‍സ്ഡ്രൈവര്‍മാര്‍ക്കുള്ള പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണം എന്നിവ ദിവസവും പാചകം ചെയ്യുന്നു. ഇത് താങ്ങാനാവുന്ന വിലയില്‍ നല്ല ഭക്ഷണം കഴിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. 

വീട്ടിലുള്ളവരോട് അതിരാവിലെ ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാണ്. ചെലവ് പങ്കിടല്‍ അടുക്കള തുടങ്ങിയതിന് ശേഷം കൂടുതല്‍ ലാഭിക്കാന്‍ കഴിഞ്ഞുവെന്നും മഹേഷ് പറയുന്നു. ഒരു ഹോട്ടല്‍ ഭക്ഷണത്തിന് മിനിമം 50 രൂപ ചിലവാകും. എന്നാല്‍ ഞങ്ങളുടെ അടുക്കളയില്‍, ഞങ്ങള്‍ ഓരോ വ്യക്തിക്കും ദിവസേന ഈടാക്കുന്നത് വെറും 20 രൂപയാണ്. അന്നത്തെ പാചകത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കും. 

ഏകദേശം 50 ഡ്രൈവര്‍മാര്‍ അതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. കൂട്ടത്തിലെ മുതിര്‍ന്ന ആളാണ് പാചകത്തിന് നേതൃത്വം നല്‍കുന്നത്. ഓട്ടോ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന ഡ്രൈവര്‍മാരും ഒപ്പം കൂടും. തുടക്കത്തില്‍ രണ്ട് നേരമായിരുന്നു പാചകം എങ്കില്‍ ഇപ്പോള്‍ വൈകുന്നേരത്തെ ചായയും പലഹാരങ്ങളും തയ്യാറാക്കുന്നു. എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഭക്ഷണം ആണ് ഉണ്ടാക്കാറുള്ളത്. ഇതിനായി വീട്ടുകാരുടെ നിര്‍ദേശങ്ങളും സ്വീകരിക്കാറുണ്ടെന്നും മഹേഷ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com