റോമിൽ റൊമാന്റിക്കായി ഒരു പ്രൊപ്പോസൽ സീൻ; കാമുകിയുടെ അപ്രതീക്ഷിത മറുപടി, സർപ്രൈസ് ആയി കാമുകൻ, വിഡിയോ

പ്രൊപ്പോസ് ചെയ്ത് കാമുകിക്ക് സര്‍പ്രൈസ് നല്‍കിയ കാമുകന്‍ ഒടുവില്‍ സര്‍പ്രൈസ് ആയി
പ്രൊപ്പോസ് ചെയ്യുന്ന യുവാവ്/ വിഡിയോ സ്ക്രീൻഷോട്ട്
പ്രൊപ്പോസ് ചെയ്യുന്ന യുവാവ്/ വിഡിയോ സ്ക്രീൻഷോട്ട്

ള്‍ക്കൂട്ടത്തിനിടയില്‍ പരസ്യമായി പ്രൊപ്പോസ് ചെയ്ത് കാമുകിമാര്‍ക്ക് സര്‍പ്രൈസ് കൊടുക്കുന്ന കാമുകന്മാരുണ്ട്. മനം കവരുന്ന അത്തരം നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയിലടക്കം വൈറലാകാറുമുണ്ട്. എന്നാല്‍ ഈ കഥ അല്‍പം വ്യത്യസ്തമാണ്. 

റോമില്‍ റോമാന്റിക്കായി പ്രൊപ്പോസ് ചെയ്ത് കാമുകിക്ക് സര്‍പ്രൈസ് നല്‍കിയ കാമുകന്‍ ഒടുവില്‍ സര്‍പ്രൈസ് ആയി. വിവാഹാഭ്യര്‍ത്ഥ നല്ല ഓര്‍മ്മകളുടെ ഭാഗമാകണമെന്ന് കരുതിയാകാം യുവാവ് പ്രണയ നഗരമായ റാം തെരഞ്ഞെടുത്തത്. കാമുകിക്കൊപ്പം തെരുവിലൂടെ കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെയാണ് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 

മുട്ടുകുത്തി മോതിരം വെച്ചു നീട്ടി ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി വില്‍ യൂ മാരി മീ എന്ന തന്റെ അഭ്യര്‍ത്ഥന കാമുകി ഒരിക്കലും നിരസിക്കില്ലെന്നായിരുന്നു അയാള്‍ കരുതിയത്. എന്നാല്‍ യുവാവിന്റെ നീക്കം യുവതി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത് യുവത് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

താന്‍ ഇപ്പോള്‍ വിവാഹത്തിന് തയ്യാറായിട്ടില്ലെന്നായിരുന്നു യുവതിയുടെ പ്രതികരണം. ഇതിനര്‍ത്ഥം യെസ് ആണോ നോ ആണോ എന്ന് യുവാവ് വീണ്ടും ചോദിച്ചു. നോ എന്ന് വ്യക്തമായി പറഞ്ഞതോടെ യുവാവ് തകര്‍ന്നു പോയി.

കൂടാതെ ഇതിനാണോ റോമിലേക്ക് വന്നതെന്നും യുവതി ചോദിക്കുന്നുണ്ട്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. നിരവധി ആളുകളാണ് വിഡിയോയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. ചിലര്‍ യുവാവിന്റെ അവസ്ഥയില്‍ സഹതപിച്ചു. എന്നാല്‍ ആള്‍കൂട്ടത്തിന്റെ നടുവില്‍ നിന്നുള്ള ഇത്തരം വിവാഹാഭ്യര്‍ത്ഥന ഒരുതരത്തില്‍ ബ്ലാക്ക്‌മേയിലിംങ് ആണെന്നും. ഇങ്ങനെ ചെയ്യുമ്പോള്‍ പല പെണ്‍കുട്ടികളും യെസ് പറയാന്‍ നിര്‍ബന്ധിതരാകുമെന്നും ഒരാള്‍ കമന്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com