ഉപ്പ് കൂടിപ്പോയോ? ടെന്‍ഷന്‍ വേണ്ട, ഇതാ രണ്ട് ഉഗ്രന്‍ ടിപ്‌സ്  

ഉപ്പ് കൂടിപ്പോയാല്‍ ചെയ്യാവുന്ന രണ്ട് പൊടികൈകള്‍ അറിഞ്ഞിരിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാചകം ആസ്വദിച്ചു ചെയ്യാന്‍ പലര്‍ക്കും ഇഷ്ടമാണ്. പക്ഷെ ഓഫീസിലേക്കുള്ള ഓട്ടപ്പാച്ചിലിനിടയിലും കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാനുള്ള തിരക്കിനിടയിലുമൊക്കെ പാചകം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ അത്ര രസകരമായിരിക്കില്ല. ഈ സമയത്ത് അപ്രതീക്ഷിതമായ മണ്ടത്തരങ്ങള്‍ കൂടി സംഭവിച്ചാലോ. പാചകം ചെയ്യുമ്പോഴുണ്ടാകുന്ന സ്ഥിരം കൈപ്പിഴവാണ് ഉപ്പിന്റെ അളവ് കൂടിപ്പോകുന്നത്. ഉപ്പ് കൂടിയാല്‍ എത്ര നല്ല ഭക്ഷണം ആണെന്ന് പറഞ്ഞാലും കാര്യമല്ല. പക്ഷെ ഇങ്ങനെ സംഭവിച്ചെന്നോര്‍ത്ത് പരിഭ്രമിക്കുകയൊന്നും വേണ്ട. ഉപ്പ് കൂടിപ്പോയാല്‍ ചെയ്യാവുന്ന രണ്ട് പൊടികൈകള്‍ അറിഞ്ഞിരിക്കാം. 

►ഗ്രേവി ഉള്ള കറി തയ്യാറാക്കുമ്പോഴാണ് ഉപ്പിന്റെ അളവ് കൂടിപ്പോയതെങ്കില്‍ അല്‍പം ഗോതമ്പ് പൊടിയെടുത്ത് കുഴച്ച് ചെറിയ ബോളുകളാക്കുക. ഇവ തിളച്ചുകൊണ്ടിരിക്കുന്ന കറിയിലേക്ക് ചേര്‍ക്കാം. കറിയിലുള്ള അധിക ഉപ്പിനെ ഈ ഗോതമ്പ് ബോളുകള്‍ വലിച്ചെടുക്കും. 

►ഗ്രേവി ഇല്ലാത്ത ഡ്രൈ ആയിട്ടുള്ള വിഭവമാണ് തയ്യാറാക്കുന്നതെങ്കില്‍ എന്തെങ്കിലും പുളിയുള്ള ചേരുവ ഉപയോഗിച്ച് ഉപ്പ് കുറയ്ക്കാം. ഉദ്ദാഹരണത്തിന് നാരങ്ങാനീര്, തൈര് പോലുള്ളവ ഇതിനായി ഉപയോഗിക്കാം. വേണമെങ്കില്‍ തക്കാളി വേവിച്ച് ഉടച്ച് ഗ്രേവിയായി കറിയിലേക്ക് ചേര്‍ക്കാവുന്നതുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com