കുരങ്ങനെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്; രക്ഷിക്കാന്‍ പഴുത് തേടി മറ്റു കുരങ്ങന്മാര്‍, ഒടുവില്‍- വീഡിയോ 

മുന്‍പ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ച വീഡിയോയാണ് വീണ്ടും വൈറലാകുന്നത്
കുരങ്ങനെ വരിഞ്ഞുമുറുക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യം
കുരങ്ങനെ വരിഞ്ഞുമുറുക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യം

പാമ്പിന്റെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കഴിഞ്ഞദിവസം വളര്‍ത്തുനായയുമായി പാമ്പ് പോരാടുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ കുരങ്ങനെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ് അകത്താക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മുന്‍പ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ച വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. കുരങ്ങനെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഇത് കണ്ട് മറ്റു കുരങ്ങന്മാര്‍ രക്ഷിക്കാന്‍ വട്ടംകൂടിയെങ്കിലും, പാമ്പിന്റെ വായില്‍ നിന്ന് കുരങ്ങനെ രക്ഷിക്കാന്‍ സാധിച്ചില്ല.

പാമ്പിനെ കണ്ട് ഒച്ചവെയ്ക്കുകയും ചുറ്റും ഓടി നടന്ന് കുരങ്ങനെ രക്ഷിക്കാന്‍ പഴുത് തേടിയെങ്കിലും സാധിച്ചില്ല. പെരുമ്പാമ്പിനെ കണ്ട് ഭയന്ന് കുരങ്ങന്മാര്‍ അടുത്തുപോകാന്‍ മുതിര്‍ന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com