ചുംബന മത്സരം ഇനി വേണ്ട; മണിക്കൂറുകള്‍ ചുംബിച്ച് നേടുന്ന റെക്കോര്‍ഡ് നിര്‍ത്തലാക്കി ഗിന്നസ് ബുക്ക്, കാരണം?

മത്സരം കൂടുതൽ അപകടകരമായി മാറുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനത്തിനുള്ള റെക്കോര്‍ഡ് ഒഴിവാക്കുന്നതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്. മത്സരം കൂടുതല്‍ അപകടകരമായ സാഹചര്യത്തില്‍ എത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വെബ്‌സൈറ്റില്‍ പങ്കുവച്ചു. മത്സരത്തിന്റെ ചില നിയമങ്ങള്‍ നിലവിലുള്ളതും പുതുക്കിയതുമായ ലോകറെക്കോര്‍ഡ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍. 

58മണിക്കൂറും 35 മിനിറ്റും ചുംബിച്ച തായ് ദമ്പതികളുടെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്. 2013 ഫെബ്രുവരി 12ന് പട്ടായയിലാണ് അവസാന മത്സരം സംഘടിപ്പിച്ചത്. രണ്ട് ദിവസമാണ് ഇത് നീണ്ടുനിന്നത്. 70വയസ്സുള്ളവരടക്കം ഒന്‍പത് ദമ്പതിമാരാണ് മത്സരത്തിലുണ്ടായിരുന്നത്. 

മത്സരാര്‍ത്ഥികളുടെ ചുണ്ടുകള്‍ എപ്പോഴും സ്പര്‍ശിച്ചിരിക്കണമെന്നാണ് നിയമം. ചുണ്ടുകള്‍ വേര്‍പെടുത്തേണ്ടിവരുമെന്നതുകൊണ്ട് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയില്ല. മത്സരാര്‍ത്ഥികള്‍ മുഴുവന്‍ സമയവും ഉണര്‍ന്നിരിക്കണമെന്നതാണ് മറ്റൊരു നിയമം. ഡയപ്പര്‍ ധരിക്കാനോ ടോയ്‌ലറ്റ് ബ്രേക്ക് എടുക്കാനോ പോലും അനുവാദമില്ല. ദൈര്‍ഘ്യമേറിയ ചുംബനം എന്ന റെക്കോര്‍ഡ് ദൈര്‍ഘ്യമേറിയ ചുംബന മാരത്തണ്‍ എന്നാക്കി മാറ്റിയതായാണ് അറിയിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com