'സ്പൈഡർമാൻ: ഫൗണ്ട് തബല അറ്റ് ഹോം'; ആക്ഷൻ മാത്രമല്ല തബലയും വഴങ്ങും! വൈറൽ വിഡിയോ

സോഷ്യൽമീഡിയയിൽ വൈറലായി തബല വായിക്കുന്ന സ്‌പൈഡർമാൻ
തബല വായിക്കുന്ന സ്‌പൈഡർമാൻ/ ഇൻസ്റ്റ​ഗ്രാം
തബല വായിക്കുന്ന സ്‌പൈഡർമാൻ/ ഇൻസ്റ്റ​ഗ്രാം

മാർവൽ സൂപ്പർ ഹീറോയായ സ്‌പൈഡർമാന് ആക്ഷൻ മാത്രമല്ല തബലയും നന്നായി വഴങ്ങും! കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുകയാണ് തബല വായിക്കുന്ന സ്‌പൈഡർമാൻ. ഈ ഓട്ടത്തിനും ചാട്ടത്തിനുമിടയ്‌ക്ക് സ്‌പൈഡർമാൻ എപ്പോഴാണ് തബല വായിക്കാൻ പഠിച്ചെതെന്നാണ് ഉയർന്നു വരുന്ന കമന്റുകൾ.  

'തബല വാതക്' എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്‌ത വിഡിയോ ഇതിനോടകം 1.4 മില്യൺ ആളുകൾ കണ്ടു. 96k ലൈക്കുകളും വിഡിയോയ്‌ക്ക് ലഭിച്ചു. സോഷ്യൽമീഡിയയിൽ കൗതുകമുണർത്തിയ ഈ വിഡിയോ കിരൺ പാൽ എന്ന തബല കലാകാരനാണ് ചെയ്‌തത്.

തബലകൊട്ടുന്ന സ്‌പൈഡർമാന് സോഷ്യൽമീഡിയയിലും ആരാധകർ കൂടുകയാണ്. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ വരുന്നത്. സ്പൈഡർമാൻ സിനിമകളുടെ പേരുകൾ വെച്ചാണ് പലരും കമന്റ് ചെയ്‌തിരിക്കുന്നത്. 'സ്പൈഡർമാൻ: ഫൗണ്ട് തബല അറ്റ് ഹോം', 'ഉസ്‌താദ് പീറ്റർ ഹുസൈൻ' എന്നാണ് ഒരാൾ വിഡിയോയ്‌ക്ക് കമന്റ് ചെയ്‌തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com