ജോലിയുള്ള ദിവസം പാചകം എളുപ്പമാക്കണോ? വീക്കെന്‍ഡില്‍ ചില സൂത്രപ്പണികളാകാം, ഈ ആറ് ശീലങ്ങള്‍ തുടങ്ങൂ 

വീക്കെൻഡ് കാര്യക്ഷമമായി വിനിയോഗിച്ചാല്‍ ബാക്കി അഞ്ച് ദിവസവും കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി കിട്ടും എന്ന് ചിന്തിച്ചിട്ടുണ്ടോ? അതേ, പാചകവും വൃത്തിയാക്കലുമൊക്കെ ഞൊടിയിടയില്‍ തീര്‍ക്കാന്‍ ഈ ചില ടിപ്സ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഴ്ച്ചയില്‍ അഞ്ച് ദിവസം ജോലിയും മറ്റ് തിരക്കുകളുമൊക്കെയായി ഓടുമ്പോള്‍ ആകെയൊന്ന് വിശ്രമിക്കാന്‍ കിട്ടുന്ന ദിവസങ്ങളാണ് പലര്‍ക്കും വീക്കെന്‍ഡ്. അതുകൊണ്ട് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം ചെയ്ത് ഈ ദിവസം കൂടുതല്‍ സമയവും വിശ്രമത്തിനായാണ് പലരും വിനിയോഗിക്കുന്നത്. പക്ഷെ, ഈ ദിവസങ്ങളെ കാര്യക്ഷമമായി വിനിയോഗിച്ചാല്‍ ബാക്കി അഞ്ച് ദിവസവും കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി കിട്ടും എന്ന് ചിന്തിച്ചിട്ടുണ്ടോ? അതേ, പാചകവും വൃത്തിയാക്കലുമൊക്കെ ഞൊടിയിടയില്‍ തീര്‍ക്കാന്‍ വാരാന്ത്യത്തില്‍ ചെയ്യാവുന്ന ചില കാര്യങ്ങളറിയാം. 

വീക്കെന്‍ഡില്‍ ചില മാറ്റങ്ങള്‍ ശീലിക്കാം

• വരുന്ന ആഴ്ച്ച എന്തൊക്കെ കഴിക്കുമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നത് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല പാചകം എളുപ്പമാക്കാനും ഉപകരിക്കും. ഒരാഴ്ച്ചത്തേയ്ക്കുള്ള ഭക്ഷണത്തിന്റെ മെനു കൃത്യമായി എഴുതി ഉണ്ടാക്കണം. 

• തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ച് കടയില്‍ നിന്നുള്ള സാധനങ്ങള്‍ വാങ്ങാന്‍ വിക്കെന്‍ഡ് ദിനങ്ങള്‍ വിനിയോഗിക്കാം. ലിസ്റ്റ് കയ്യിലുള്ളതുകൊണ്ടുതന്നെ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന കൃത്യമായ ധാരണ ഉണ്ടാകും. പാചകം ചെയ്യുന്നതിനിടയില്‍ ഉദ്ദേശിച്ച ചേരുവ ഇല്ലെന്നോര്‍ത്ത് ടെന്‍ഷനടിക്കുകയും വേണ്ട. 

• ആഴ്ച്ചയിലൊരിക്കല്‍ അടുക്കളയിലെ പാത്രങ്ങളെല്ലാം വൃത്തിയാക്കി യഥാസ്ഥാനത്ത് അടുക്കിവയ്ക്കുന്നത് നല്ലതാണ്. പാചകം ചെയ്യുമ്പോള്‍ എല്ലാ കൃത്യസ്ഥാനത്തിരിക്കുന്നത് തപ്പിനടന്ന് സമയം കളയുന്നത് ഒഴിവാക്കും. അടുക്കള വൃത്തിയായി സൂക്ഷിക്കാനും ഇത് സഹായിക്കും. 

• ഫിഡ്ജില്‍ നിന്ന് ആവശ്യമില്ലാത്ത സാധനങ്ങള്‍ എടുത്തുകളഞ്ഞ് വൃത്തിയാക്കാനും വീക്കെന്‍ഡ് ദിനങ്ങളെ വിനിയോഗിക്കാം. വേണമെങ്കില്‍ കുറച്ച് ഭക്ഷണം പാകം ചെയ്ത് പല പാത്രങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം. 

• പാചകം ചെയ്യുമ്പോള്‍ തയ്യാറെടുപ്പുകള്‍ക്കാണ് കൂടുതല്‍ സമയമെടുക്കുന്നത്. അതുകൊണ്ട,് ചില അടിസ്ഥാന കാര്യങ്ങള്‍ മൂന്‍കൂട്ടി ചെയ്തുവയ്ക്കാം. കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന പച്ചക്കറികള്‍ വൃത്തിയായി കഴുകിയെടുത്ത് വയ്ക്കുന്നതും മീനും ഇറച്ചിയുമൊക്കെ വൃത്തിയാക്കി പാത്രങ്ങളിലാക്കി സൂക്ഷിക്കുന്നതുമൊക്കെ പിന്നീട് പാചകം എളുപ്പമാക്കും. മസാലകള്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ നേരത്തെ തയ്യാറാക്കി വയ്ക്കാം. 

• അടുക്കള വൃത്തിയാക്കുന്നതും ഒരുപാട് സമയമെടുക്കുന്ന ജോലിയാണ്. പാചകം ചെയ്യുന്ന ഭാഗം എല്ലാ ദിവസവും വൃത്തിയാക്കുമെങ്കിലും ബാക്കിയുള്ള ഇടമൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടണമെന്നില്ല. അതുകൊണ്ട് ആഴ്ച്ചയിലൊരിക്കല്‍ അടുക്കള അടിമുടി വൃത്തിയാക്കാന്‍ ശ്രമിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com