'മൗണ്ടന്‍ ഡ്യൂ ജിലേബി' എന്ന് കേട്ടിട്ടുണ്ടോ? ഫ്ളൂറസെന്റ് പച്ച നിറം!, സംഗതി വെറൈറ്റിയാണ് 

സാധാരണ ജിലേബിയില്‍ നിന്ന് വ്യത്യസ്തമാണ് മൗണ്ടൻ ഡ്യൂ ജിലേബിയുടെ രുചി. രുചി മാത്രമല്ല തയ്യാറാക്കുന്ന രീതിയിലും വ്യത്യാസമുണ്ട്
മൗണ്ടന്‍ ഡ്യൂ ജിലേബി/ചിത്രം: ഇൻസ്റ്റാ​ഗ്രാം
മൗണ്ടന്‍ ഡ്യൂ ജിലേബി/ചിത്രം: ഇൻസ്റ്റാ​ഗ്രാം

ധുരപലഹാരങ്ങളുടെ നിരയില്‍ ജിലേബിക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. പഞ്ചസാര പാനിയില്‍ കുതിര്‍ന്ന് കിടക്കുന്ന ജിലേബി മുതല്‍ നല്ല ചൂടന്‍ ജിലേബി വരെ പല വെറൈറ്റികള്‍ ഉണ്ട്. പക്ഷെ, 'മൗണ്ടന്‍ ഡ്യൂ ജിലേബി' എന്ന് കേട്ടിട്ടുണ്ടോ? സംഗതി പരീക്ഷണമൊന്നുമല്ല, ബംഗളൂരുകാരുടെ സ്വന്തം അവരെബെലെ ജിലേബി ആണ് ഇത്. ഫ്ളൂറസെന്റ് പച്ച നിറത്തിലുള്ള ജിലേബി ആയതിനാലാണ് ഇതിനെ 'മൗണ്ടന്‍ ഡ്യൂ' ജിലേബിയെന്ന് വിളിക്കുന്നത്. 

മൗണ്ടന്‍ ഡ്യൂ ജിലേബി എങ്ങനെയാണ് പച്ച നിറത്തിലിരിക്കുന്നത് എന്നാണോ ചിന്തിക്കുന്നത്? ഇത് ഫുഡ് കളര്‍ ഒന്നുമല്ല. ഹൈസിന്‍ത് ബീന്‍സില്‍ നിന്നാണ് അവരെബെലെ ജിലേബി ഉണ്ടാക്കുന്നത്. സാധാരണ ജിലേബിയില്‍ നിന്ന് വ്യത്യസ്തമാണ് ഇതിന്റെ രുചി. രുചി മാത്രമല്ല തയ്യാറാക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. മൈദയ്‌ക്കൊപ്പം ഹൈസിന്‍ത് ബീന്‍സിന്റെ പേസ്റ്റ് ചേര്‍ത്ത് പുളിപ്പിക്കാന്‍ വച്ചതിനുശേഷം ജിലേബി തയ്യാറാക്കും. ഇത് പഞ്ചസാരയും തേനും ചേര്‍ന്ന സിറപ്പില്‍ മുക്കിയെടുക്കും. 

ഇന്‍സ്റ്റഗ്രാമില്‍ അവരെബെലെ ജിലേബിയുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്. അമര്‍ സിറോഹി എന്ന ഫുഡ് ബ്ലോഗറാണ് അവരെബെലെ ജിലേബിയെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്.' മൗണ്ടന്‍ ഡ്യൂ ജിലേബി, ഈ ജിലേബിക്ക് പച്ച നിറമുള്ളത് മൗണ്ടന്‍ ഡ്യൂ ചേര്‍ക്കുന്നതുകൊണ്ടോ ഫുഡ് കളറിങ് ഉപയോഗിക്കുന്നതുകൊണ്ടോ അല്ല. ബംഗളൂരുകാര്‍ക്ക് ഹൈസിന്‍ത് ബീന്‍സ് വളരെ ഇഷ്ടമായതുകൊണ്ട് അവര്‍ ഒരു ഫെസ്റ്റിവല്‍ തന്നെ ഇതിനായി സംഘടിപ്പിക്കാറുണ്ട്. അവരെക്കായി മേള എന്നാണ് ഇതിന്റെ പേര്', അമര്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com