കാമുകിയെ വാടകയ്‌ക്ക് എടുക്കാം; രണ്ട് മണിക്കൂറിന് 3000 രൂപ

പങ്കാളികളെ വാടകയ്‌ക്ക് എടുക്കാൻ സംവിധാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വീടും കാറുമൊക്കെ വാടകയ്‌ക്ക് എടുക്കുന്ന പോലെ പങ്കാളികളെ വാടകയ്‌ക്ക് എടുക്കുന്ന കാര്യത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരു സംവിധാനം നിയമപരമാക്കിയ രാജ്യമാണ് ജപ്പാൻ. ഒറ്റപ്പെട്ടു പോയവർക്ക് അവരുടെ ഏകാന്തതയിൽ നിന്നും മോചനം നേടുന്നതിനായി ജപ്പാൻ സർക്കാരാണ് ഇത്തരം ഒരു പദ്ധതിക്ക് ആവിഷ്കരിച്ചത്.

അവരവരുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി പങ്കാളികളെ വാടകയ്‌ക്ക് എടുക്കാൻ ഒരു വെബ്‌സൈറ്റും ജപ്പാനിൽ നിലവിലുണ്ട്. ഈ വെബ്‌സൈറ്റ് നടപ്പിലാക്കുന്നതും നിയന്ത്രിക്കുന്നതും സർക്കാരാണ്. രാജ്യത്ത് ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു പദ്ധതി. പങ്കാളികളെ മാത്രമല്ല ബന്ധുക്കളെയും സുഹൃത്തുക്കളെയും വരെ ഈ വെബ്‌സൈറ്റിലൂടെ വാടകയ്‌ക്ക് എടുക്കാം. 

ഒരു കാമുകിയെ രണ്ട് മണിക്കൂർ നേരം വാടകയ്‌ക്ക് എടുക്കുന്നതിന് 3000 രൂപയാണ് ചാർജ്. മണിക്കൂറുകൾ കൂടുന്നത് അനുസരിച്ച് 1200 രൂപ വീതം കൂടും. വാടക നൽകുന്നതും സമയ ക്രമീകരണത്തിലും വാടകയ്ക്ക് എടുക്കുന്ന വ്യക്തികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കർശന നിർദേശങ്ങളും നിയന്ത്രണങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതേസമയം സമയം കഴിഞ്ഞാൽ വാടകയ്‌ക്ക് എടുത്ത വ്യക്തിയുമായി ബന്ധം തുടരാൻ ക്ലയന്റിന് അനുവാദമില്ല. ബന്ധങ്ങളുടെ അഭാവം മൂലം ഒറ്റപ്പെട്ടു പോകുന്നവർക്ക് താൽക്കലിക ആശ്വാസം നൽകുകയാണ് ഈ സംവിധാനത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com