അവഗണിക്കപ്പെടുകയാണോ? ഇതും കടന്നുപോകും, എങ്ങനെ? 

അവഗണിക്കപ്പെടുന്നതുമൂലമുണ്ടാകുന്ന സങ്കടവും വേദനയുമൊക്കെ സാധാരണമാണെന്നും അതൊരു സ്വാഭാവിക വൈകാരിക പ്രതികണമാണെന്നും മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വഗണിക്കപ്പെടുന്നതിന്റെ വേദന ഹൃദയഭേദകമാണ്, സ്വന്തം കഴിവുകളെയും വ്യക്തിത്വത്തെയുംതന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് ആളുകളെ ഇത് നയിച്ചേക്കാം. അത്മവിശ്വാസം നഷ്ടപ്പെട്ട് നമ്മള്‍ ഒന്നിനും കൊള്ളാത്തവരാണെന്ന് സ്വയം മുദ്രചാര്‍ത്തുന്ന അവസ്ഥയിലേക്കെത്തും. അവഗണിക്കപ്പെടുന്നതുമൂലമുണ്ടാകുന്ന സങ്കടവും വേദനയുമൊക്കെ സാധാരണമാണെന്നും അതൊരു സ്വാഭാവിക വൈകാരിക പ്രതികണമാണെന്നും മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ വികാരത്തെ അംഗീകരിച്ചാല്‍ മാത്രമേ അത് പ്രോസസ് ചെയ്യാനും മറികടന്ന് മുന്നേറാനും സാധിക്കൂ. 

സ്വയം അനുകമ്പ പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. പ്രിയപ്പെട്ടവരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ പിന്തുണയാർജ്ജിക്കേണ്ടതും അനിവാര്യമാണ്. ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് അവഗണനയെ മറികടന്ന് കൂടുതല്‍ ശക്തിയാർജ്ജിക്കാനും ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ കരുത്താര്‍ജ്ജിക്കാനും സഹായിക്കും. 

അവഗണന മറക്കാനും മറികടക്കാനും ചില വഴികള്‍

വ്യക്തിപരമായി കാണരുത് - തമ്മിലുള്ള പൊരുത്തക്കേടുകള്‍ കൊണ്ടായിരിക്കാം ഒരുപക്ഷെ നിങ്ങള്‍ അവഗണിക്കപ്പെടുന്നത്, അത് നമ്മള്‍ കാരണമല്ല. അതുകൊണ്ട് അവഗണനയെ വ്യക്തിപരമായി എടുക്കാതെ അതിനെ മറികടന്ന് മുന്നേറാനാണ് പഠിക്കേണ്ടതെന്ന് നമ്മള്‍ മനസ്സിലാക്കണം. 

പഴിചാരണ്ട - സംഭവിച്ചതിനെല്ലാം സ്വയം പഴിചാരുന്ന അനാരോഗ്യകരമായ ഒരു തലത്തിലേക്ക് നമ്മള്‍ സ്വയം എത്തിപ്പെടും. ഇത് നിങ്ങള്‍ സ്വയം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലേക്കെത്തിക്കും. അത് സംഭവിക്കാതിരിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തണം. 

സ്വന്തം കാര്യത്തില്‍ ശ്രദ്ധിക്കാം - നമ്മളെ അവഗണിച്ച വ്യക്തിക്കായി സമയം പാഴാക്കുന്നതിന് പകരം സ്വന്തം കാര്യത്തില്‍ ശ്രദ്ധിക്കാന്‍ സമയം ചിലവിടാം. സ്വന്തം ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ദ്ധിപ്പിക്കാന്‍ എന്തുചെയ്യാമെന്ന് ചിന്തിക്കാം. ഈ സമയത്ത് 

വികാരങ്ങളെ ഉള്ളിലൊതുക്കണ്ട - നിങ്ങള്‍ക്ക് തോന്നുന്ന വികാരങ്ങള്‍ ഒരു കാരണവശാലും ഉള്ളിലൊതുക്കി നടക്കണ്ട ആവശ്യമില്ല. അത് പ്രകടിപ്പിക്കാന്‍ അനുയോജ്യമായ വഴികള്‍ കണ്ടെത്തണം. 

വിദഗ്ധ സഹായം - കാര്യങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെവരുന്ന സാഹചര്യത്തില്‍ വിദഗ്ധരായ ആളുകളുടെ പിന്തുണ തേടണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com