ചൂടു സഹിക്കാൻ വയ്യ!; സോഷ്യൽമീഡിയയിൽ തരം​ഗമായി ഫാൻ ഘടിപ്പിച്ച ജപ്പാൻ ജാക്കറ്റ്

സോഷ്യൽമീഡിയയിൽ തരംഗമായി ജപ്പാൻ ജാക്കറ്റ്
ഫാൻ ഘടിപ്പിച്ച ജപ്പാൻ ജാക്കറ്റ്/ വിഡിയോ സ്ക്രീൻഷോട്ട്
ഫാൻ ഘടിപ്പിച്ച ജപ്പാൻ ജാക്കറ്റ്/ വിഡിയോ സ്ക്രീൻഷോട്ട്

യൂറോപ്പ്-ചൈന-ജപ്പാൻ മേഖലകളെ ചുട്ടുപൊള്ളിച്ചു കൊണ്ട് ‌ഉഷ്‌ണതരം​ഗം ശക്തമാവുകയാണ്. ഉഷ്‌ണതരം​ഗത്തിൽ നിന്നും രക്ഷനേടാൻ കഴുത്തിനെ ചുറ്റിയുള്ള ചെറു ഫാനുകൾ മുതൽ മുഴുൻ മുഖവും മറയ്‌ക്കുന്ന തരത്തിലുള്ള ഫെയ്‌സ്‌മാസ്കുകൾ വരെ വിപണിയിൽ ഇടംപിടിച്ചു കഴിഞ്ഞു. ഇതിനിടെയാണ് ജപ്പാനിൽ നിന്നും ഒരു ജാക്കറ്റ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. 

ഇരുവശത്തും ചെറു ഫാനുകൾ ഘടിപ്പിച്ച ജാക്കറ്റ് പുറത്തു നിന്നുള്ള വായുവിനെ വലിച്ചെടുക്കുകയും വിയപ്പിനെ ബാഷ്‌പീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രീയ ശരീരത്തിൽ തണപ്പ് നിലനിർത്താൻ സഹായിക്കും. ചുട്ടുപൊള്ളുന്ന വെയിലത്ത് ജാക്കറ്റ് ധരിച്ച് ​റോഡിൽ ​ഗതാ​ഗതം നിയന്ത്രിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 


ജപ്പാനിലെ മുൻ സോണി എഞ്ചിനീയറായ ഇച്ചി​ഗായ ഹിരോഷി 2017 ലാണ് ഈ ജാക്കറ്റ് രൂപ കൽപ്പന ചെയ്‌തത്.  ആഗോളതാപന പ്രതിരോധ പ്രവർത്തനത്തിന് പരിസ്ഥിതി മന്ത്രിയുടെ പ്രശംസയും ലഭിച്ചിരുന്നു.  6.1 മില്യൺ ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്.  നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് കമന്റു ചെയ്‌തു രം​ഗത്തെത്തിയത്. ഭാരം കൂടിയ ജാക്കറ്റ് ധരിക്കുന്നതിന് മുൻപ് ഒരു ടീ-ഷർട്ട് ഇട്ടു നോക്കാരുന്നില്ലെ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഇത്തരം ജാക്കറ്റുകൾ ധരിച്ചാൽ സൈഡ് ഇഫക്‌ടുകളും ധാരളമുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com