ഇത് വെറും എഗ്ഗ് സാൻഡ്‍വിച്ച് അല്ല, ടമാഗോ സാൻഡോ!; സംഗതി ജാപ്പനീസ്, സിംപിൾ റെസിപ്പി 

മുട്ടകൊണ്ടുള്ള ഒരു സാൻഡ്‍വിച്ച് റെസിപ്പിയാണിത്. പരമ്പരാഗതമായി ഈ വിഭവം ടമാഗോ സാൻഡോ എന്നാണ് അറിയപ്പെടുന്നത്. ജപ്പാനിലെ വളരെ പ്രസിദ്ധമായ ഒരു വിഭവമാണിത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചില ദിവസങ്ങൾ ഒരുപാട് സമയമൊന്നും ചിലവഴിക്കാതെ പെട്ടെന്ന് പാചകം അവസാനിപ്പിക്കാൻ തോന്നും. അത്തരം ദിവസങ്ങളിലാണ് ക്വിക്ക് റെസിപ്പികൾ തിരക്കി പോകുന്നത്. ഇതാ ഞൊടിയിടയിൽ തയ്യാറാക്കാൻ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി. വെറും മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു സാൻഡ്‍വിച്ച് ആണ് സംഭവം. വെറൈറ്റി ഉണ്ടോ എന്ന് ചോദിച്ചാൽ, സംഗതി ജാപ്പനീസാണ് എന്നാണ് ഉത്തരം. 

മുട്ടകൊണ്ടുള്ള ഒരു സാൻഡ്‍വിച്ച് റെസിപ്പിയാണിത്. പരമ്പരാഗതമായി ഈ വിഭവം ടമാഗോ സാൻഡോ എന്നാണ് അറിയപ്പെടുന്നത്. ജപ്പാനിലെ വളരെ പ്രസിദ്ധമായ ഒരു വിഭവമാണിത്. സാധാരണ എഗ്ഗ് സാൻഡ്‍വിച്ചിൽ നിന്ന് വ്യത്യസ്തമായി മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് മയണൈസുമായി ചേർത്ത് നന്നായി മിക്‌സ് ചെയ്താണ് ഫില്ലിംഗ് തയ്യാറാക്കുന്നത്. നല്ല സ്മൂത്ത് ആയി മിക്‌സ് ചെയ്‌തെടുക്കാൻ ഒരു വിസ്‌ക് ഉപയോഗിക്കാം. ഇതിനൊപ്പം മുട്ടയുടെ വെള്ള ചെറിയ കഷ്ണങ്ങളാക്കി ചേർക്കും. വായിലിട്ടാൻ ഉടൻ അലിഞ്ഞുപോകും. 

തയ്യാറാക്കുന്ന വിധം

ചേരുവകൾ - പുഴുങ്ങിയ മുട്ട, ബ്രെഡ്, സ്പ്രിങ് ഒണിയൻ, ബട്ടർ, പഞ്ചസാര, മസ്റ്റാർഡ് സോസ്, മയണൈസ്, ഉപ്പ്, കുരുമുളക്. 

ബ്രെഡ്ഡിൽ ബട്ടർ തേച്ചെടുക്കണം. പിന്നെ മുട്ടയിൽ നിന്ന് മഞ്ഞക്കരു വേർതിരിച്ചശേഷം സോസും മയണൈസും മറ്റ് ചേരുവകളും ചേർത്ത് നന്നായി വിസ്‌ക് ചെയ്‌തെടുക്കണം. ക്രിമി കൺസിസ്റ്റൻസി ആക്കിയശേഷം ഇതിനൊപ്പം മുട്ടയുടെ വെള്ള വളരെ ചെറിയ കഷ്ണങ്ങളാക്കി ചേർക്കണം. ഇത് രണ്ട് ബ്രഡ്ഡുകൾക്കും ഇടയിൽ ഫിൽ ചെയ്‌തെടുത്താൽ ടമാഗോ സാൻഡോ റെഡി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com