വീടിനകത്ത് ചെടി നല്ലതാണ്, പക്ഷെ വെള്ളത്തിൽ വേണ്ട; കൊതുകിനെ സൂക്ഷിക്കണം!

ചെടിച്ചട്ടികൾ, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകൾ വളരുവാൻ കാരണമാകുന്ന ഇടങ്ങളാണ്. ഇത്തരം ഇടങ്ങൾ കണ്ടെത്തി അത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഴക്കാലം തുടങ്ങിയതോടെ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോ​ഗങ്ങളുമായി ആശുപത്രിയിലെത്തുന്നവർ ഒരുപാടാണ്. പനി വന്നതിന് ശേഷം ചികിത്സയ്ക്കായി പരക്കംപായുന്നതിന് പകരം വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഡെങ്കിപ്പനി ബാധിക്കാനുള്ള സാഹചര്യം വീടിനകത്തും പുറത്തും ഒരുപോലെയുണ്ട്. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാമുൻകരുതൽ. ചെടിച്ചട്ടികൾ, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകൾ വളരുവാൻ കാരണമാകുന്ന ഇടങ്ങളാണ്. ഇത്തരം ഇടങ്ങൾ കണ്ടെത്തി അത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. ‌‌‌

ചെടി നല്ലതാണ്, പക്ഷെ വെള്ളത്തിൽ വേണ്ട

മണിപ്ലാന്റ് അടക്കമുള്ള അലങ്കാരച്ചെടികൾ വീടിനകത്ത് വയ്ക്കുന്നത് ഇപ്പോൾ പതിവാണ്. എന്നാൽ ഇത് കൊതുക് മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യമൊരുക്കും എന്ന് ഓർക്കണം. വീടിനുള്ളിൽ ചെടി വളർത്താതിരിക്കുന്നതാണ് ഈ സാഹചര്യം ഒഴിവാക്കാൻ നല്ലത്. ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയാനും ശ്രദ്ധിക്കണം. 

ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ

ഈഡിസ് കൊതുകുകളിൽ നിന്ന് വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ മൂന്നുമുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനം ഛർദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സിക്കുന്നതാണ് ഏറ്റവും പ്രധാനം. പൂർണ വിശ്രമം എടുക്കണം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com