'ചേച്ചി, എന്റെ ‌മകന് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി'; മിഠായി കവറുമായി വീട്ടുജോലിക്കാരി 

വീട്ടുജോലിക്കാരി നല്‍കിയ മിഠായിപ്പൊതിക്ക് പിന്നിലെ സന്തോഷം പങ്കുവച്ചുള്ള ഒരു ട്വീറ്റാണ് ശ്രദ്ധനേടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഘോഷദിവസങ്ങളില്‍ ആശംസ അറിയിക്കുമ്പോഴും സന്തോഷ വാര്‍ത്തകള്‍ പങ്കുവയ്ക്കുമ്പോഴുമെല്ലാം മധുരപലഹാരങ്ങള്‍ നല്‍കുന്നത് പതിവാണ്. ഇപ്പോഴിതാ വീട്ടുജോലിക്കാരി നല്‍കിയ മിഠായിപ്പൊതിക്ക് പിന്നിലെ സന്തോഷം പങ്കുവച്ചുള്ള ഒരു ട്വീറ്റാണ് ശ്രദ്ധനേടുന്നത്. മിഠായി കിട്ടിയെന്നതല്ല അതിന് പിന്നിലെ കാരണമാണ് ഏറെ ഹൃദ്യം. 

കടായി പനീന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ശുഭ് എന്നയാളാണ് സന്തോഷം പങ്കുവച്ചത്. ' ഇന്ന് ഞങ്ങളുടെ ജോലിക്കാരി ഒരു ബോക്‌സ് നിറയെ മധുരവുമായി വന്നു. മിഠായി വാങ്ങിയ ശേഷം എന്റെ അമ്മ കാര്യ തിരക്കിയപ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ കരഞ്ഞുപ്പോയി. "ചേച്ചി, എന്റെ ‌മകന് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി", ശരിക്കും സന്തോഷം തന്ന നിമിഷം', എന്നാണ് അയാള്‍ കുറിച്ചത്. ചില കാര്യങ്ങള്‍ നമുക്ക് ഒന്നുമല്ലെന്ന് തോന്നുമെങ്കിലും അത് മറ്റ് ചിലര്‍ക്ക് എല്ലാമാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. 

ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പലര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു. ഈ സന്തോഷത്തിന് പിന്നില്‍ ആ അമ്മയുടെ കഷ്ടപ്പാടും ഉറക്കമില്ലാതെ ജോലിചെയ്ത രാത്രികളുമെല്ലാം ആളുകള്‍ ഓര്‍ത്തെടുത്തു. ഇത്തരം ചെറിയ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ഒരു നേട്ടവും അത്ര ചെറുതല്ലെന്നുമൊക്കെ കമന്റില്‍ വായിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com