ഇറച്ചി വേവിക്കുമ്പോള്‍ ജനല്‍ അടച്ചിടാമോ?, അയല്‍ക്കാര്‍ക്ക് കത്തയച്ച് വീഗന്‍ കുടുംബം  

മാംസം പാകം ചെയ്യുമ്പോള്‍ ജനല്‍ അടച്ചിടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതാണ് കത്ത്
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

രോരുത്തരുടെയും ഭക്ഷണശീലങ്ങള്‍ വ്യത്യസ്തമാണ്, ചിലര്‍ മാംസാഹാരം കഴിക്കില്ലെങ്കില്‍ മറ്റു ചിലര്‍ക്ക് ഇതില്ലാതെ ഭക്ഷണം കഴിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. സസ്യാഹാരികളില്‍ തന്നെയുമുണ്ട് വ്യത്യാസങ്ങള്‍. ഇത്തരത്തില്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്ന ഒരു കുടുംബം അയല്‍ക്കാര്‍ക്ക് എഴുത്തിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മാംസം പാകം ചെയ്യുമ്പോള്‍ ജനല്‍ അടച്ചിടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതാണ് ഈ കത്ത്. 

പ്രാധാന്യമുള്ള സന്ദേശം, ദയവായി ഗൗരവമായി കാണുക എന്നാണ് കത്തിന് പുറത്ത് എഴുതിയിരുന്നത്. 'നിങ്ങള്‍ പാചകം ചെയ്യുമ്പോള്‍ സൈഡിലുള്ള ജനല്‍ ദയവായി അടച്ചിടാമോ? ഞങ്ങളുടെ കുടുംബം വീഗന്‍ ആണ്. നിങ്ങള്‍ പാകം ചെയ്യുന്ന മാംസത്തിന്റെ മണം ഞങ്ങള്‍ക്ക് അസുഖങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു', എന്നാണ് കത്തിന്റെ ഉള്ളടക്കം. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള ബേണ്‍സ് ബീച്ചിന്റെ വടക്കന്‍ പ്രവിശ്യയില്‍ താമസിക്കുന്ന കുടുംബമാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. 

കത്ത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മാംസത്തിന്റെ മണം ഇഷ്ടമല്ലെങ്കില്‍ അവര്‍ വീട് മാറി പോകണം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ ഇത് വളരെ മാന്യമായി നടത്തിയ ഒരു അഭ്യര്‍ത്ഥനയല്ലേ, ജനല്‍ അടച്ചിടുന്നതില്‍ എന്താണ് ബുദ്ധിമുട്ട് എന്നും ചോദിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com