മാങ്ങ മുറിച്ച് സൂക്ഷിക്കണോ? കറുത്തുപോകാതിരിക്കാന്‍ ചെയ്യേണ്ടത്  

മാങ്ങയെ കൂടുതല്‍ സമയം ഫ്രഷ് ആയി സൂക്ഷിക്കാന്‍ ചെയ്യേണ്ടത്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വേനല്‍ക്കാലത്ത് എന്ത് പഴം കഴിക്കുമെന്ന് ചിന്തിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്നത് മാങ്ങ എന്നായിരിക്കും. മാങ്ങയുടെ സീസണ്‍ ആയതുകൊണ്ടുതന്നെ എല്ലാ വീടുകളിലും മാമ്പഴം സുലഭമായിത്തന്നെ ഉണ്ടാകും. പക്ഷെ മാങ്ങ മുറിച്ചുവച്ചാല്‍ പെട്ടെന്ന് കറുത്തുപോകുന്ന പ്രശ്‌നമുണ്ടോ? ഇത് ചില പൊടുകൈകള്‍ ചെയ്താല്‍ ഒഴിവാക്കാം. മാങ്ങയെ കൂടുതല്‍ സമയം ഫ്രഷ് ആയി സൂക്ഷിക്കാന്‍ ചെയ്യേണ്ടത്...

മാങ്ങയടക്കം എല്ലാ പഴങ്ങളും മുറിച്ചയുടന്‍ കഴിക്കുന്നതാണ് നല്ലത്. പക്ഷെ, ചിലപ്പോഴൊക്കെ ഇവ നേരത്തെ മുറിച്ചുവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഈ നിറമാറ്റം വെല്ലുവിളിയാകുന്നത്. ഇതൊഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് നല്ല മാങ്ങ നോക്കി തെരഞ്ഞെടുക്കണം എന്നതാണ്. ഒരുപാട് പഴുത്ത മാങ്ങയെടുത്താല്‍ അവ പെട്ടെന്ന് നിറം മാറും. 

അനുയോജ്യമായ മാങ്ങ തെരഞ്ഞെടുത്താല്‍ പിന്നെ ശ്രദ്ധിക്കേണ്ടത് മുറിക്കുന്ന കാര്യത്തിലാണ്. മാങ്ങ നന്നായി കഴുകി വെള്ളം ഒരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് മാറ്റിയശേഷം നല്ല മൂര്‍ച്ചയുള്ള കത്തി കൊണ്ടുവേണം മുറിക്കാന്‍. മുറിച്ചുവച്ച മാങ്ങയില്‍ അല്‍പം ആസിഡിക് ജ്യൂസ് ചേര്‍ക്കുന്നത് നിറമാറ്റം തടയും. നാരങ്ങ, ഓറഞ്ച്, പൈനാപ്പിള്‍ എന്നിവയുടെ നീര് ഒഴിച്ച് സൂക്ഷിച്ചാല്‍ കറുത്തുപോകുന്നത് തടയാം. 

നന്നായി സ്‌റ്റോര്‍ ചെയ്യാനും ശ്രദ്ധിക്കണം. എയര്‍ടൈറ്റ് ആയിട്ടുള്ള പാത്രത്തില്‍ അടച്ചുവേണം സൂക്ഷിക്കാന്‍. സിപ്-ലോക്ക് കവറുകളും അനുയേജ്യമാണ്. മാങ്ങ കവവറില്‍ നിറച്ചശേഷം അതില്‍ നിന്ന് വായൂ പൂര്‍ണ്ണമായി പുറത്തേക്ക് കളഞ്ഞശേഷം ലോക്ക് ചെയ്ത് സൂക്ഷിക്കാം. മുറിച്ച മാങ്ങ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. നന്നായി സ്റ്റോര്‍ ചെയ്താല്‍ ഫ്രിഡ്ജില്‍ ഇവ 4-5 ദിവസം ഫ്രഷ് ആയി സൂക്ഷിക്കാനാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com