കശ്മീരിലേക്ക് യാത്ര പോകാം; ടൂര്‍ പാക്കേജുമായി റെയില്‍വേ; വിശദാംശങ്ങള്‍

റെയില്‍വേയുടെ ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമാണ് ടൂര്‍ പാക്കേജ്
കശ്മീര്‍/ ട്വിറ്റര്‍
കശ്മീര്‍/ ട്വിറ്റര്‍

തിരുവനന്തപുരം: കശ്മീരിലേക്ക് യാത്ര പോകാന്‍ ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ? എന്നാല്‍ ഒരുങ്ങിക്കോ ഇന്ത്യന്‍ റെയില്‍വെ നിങ്ങളെ സഹായിക്കും. വലിയ പണച്ചെലവൊന്നും ഇല്ലാതെ തിരുവനന്തപുരത്ത് നിന്ന് കശ്മീര്‍ വരെ പോയി വരാം.

ഇന്ത്യയെ അറിയാനാഗ്രഹിക്കുന്നവര്‍ക്കായി 13 ദിവസത്തെ പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐആര്‍സിടിസി. യാത്രക്കായി 27000 താഴെ രൂപ ചെലവാക്കിയാല്‍ മതി. രാജ്യത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെയുള്ള കാഴ്ചകള്‍ ട്രെയിനില്‍ സഞ്ചരിച്ച് കാണാമെന്നതാണ് യാത്രയുടെ പ്രത്യേകത. 

റെയില്‍വേയുടെ ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമാണ് ടൂര്‍ പാക്കേജ്. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ റെയില്‍വേ 2021ല്‍ ആരംഭിച്ച പദ്ധതിയാണ് ഭാരത് ഗൗരവ്. 'നോര്‍ത്ത് വെസ്‌റ്റേണ്‍ ഡിലൈറ്റ് വിത്ത് വൈഷ്‌ണോദേവി' എന്നാണ് പാക്കേജ് അറിയപ്പെടുന്നത്. 12 രാത്രികളും 13 പകലുകളും നീളുന്ന യാത്ര നവംബര്‍ 19ന് ആരംഭിക്കും. ഡിസംബര്‍ ഒന്നിനാകും മടങ്ങിയെത്തുക. മൊത്തം 754 സീറ്റുകളാണ് ട്രെയിനില്‍ ഉള്ളത്. സ്ലീപ്പര്‍ ക്ലാസിലെ സ്റ്റാന്‍ഡേര്‍ഡ് സീറ്റ് ബുക്ക് ചെയ്യാന്‍ മുതിര്‍ന്നവര്‍ക്ക് 26,310 രൂപയും 511 വയസുള്ള കുട്ടികള്‍ക്ക് 24,600 രൂപയുമാണ് നിരക്ക്.

എ.സി ത്രി ടയറില്‍ കംഫര്‍ട്ട് സീറ്റുകള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 39,240 രൂപയും കുട്ടികള്‍ക്ക് 37,530 രൂപയുമാണ് നിരക്ക്. ഭക്ഷണവും താമസവും പാക്കേജിന്റെ ഭാഗമാണ്. ട്രെയിനില്‍ ഐആര്‍സിടിസി. ടൂര്‍ മാനേജറുടെ സഹായവുമുണ്ടാവും. ടൂര്‍ ഗൈഡ്, സ്മാരകങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജിന്റെ ഭാഗമല്ല. കേരളത്തിലെ കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളിലും മംഗളൂരുവിലും ബോര്‍ഡിങ്, ഡീബോര്‍ഡിങ് പോയിന്റുകള്‍ ഉണ്ടാകും. അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, അമൃത്സര്‍ എന്നിവിടങ്ങളിലെ കാഴ്ചകള്‍ യാത്രക്കാര്‍ക്ക് ആസ്വധിക്കാം. 

കശ്മീരിലെത്തുന്ന സഞ്ചാരികള്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ  ഓള്‍വെതര്‍ ഗ്ലാസ് സീലിങ് എസി ട്രെയിന്‍, വിസ്റ്റാഡോം കോച്ച് സര്‍വീസ് ആരംഭിച്ചിരുന്നു. കശ്മീര്‍ താഴ്വരയിലൂടെ സൗന്ദര്യം അനായാസം ആസ്വദിക്കാന്‍ ഈ യാത്രയിലൂടെ കഴിയും.  19 ന് ശ്രീനഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് വിസ്റ്റാഡോം കോച്ച് ഉദ്ഘാടനം ചെയ്തത്. ജാലകങ്ങള്‍ മാത്രമല്ല, മേല്‍ക്കൂരയും ചില്ലു മേഞ്ഞ ഈ ട്രെയിനിലുള്ള യാത്ര ഒരു അനുഭവം തന്നെയായിരിക്കും. മഞ്ഞു മൂടിയ ഹിമാലയത്തിന്റെയും തുടുത്ത ആപ്പിള്‍തോട്ടങ്ങളുടെയുമെല്ലാം കാഴ്ചകള്‍ ഓടുന്ന ട്രെയിനിലിരുന്നു ആസ്വദിക്കാം. ദക്ഷിണ കശ്മീരിലെ ബനിഹാല്‍ മുതല്‍ മധ്യ കശ്മീരിലെ ബുദ്ഗാം വരെ 90 കിലോമീറ്റര്‍ ട്രാക്കിലൂടെയാണ് വിസ്റ്റാഡോമിന്റെ യാത്ര. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com