72-മത് മിസ് യൂണിവേഴ്‌സ് മത്സരം; ഇന്ത്യയെ പ്രതിനിധീകരിക്കാൻ 23കാരി, ആരാണ് ശ്വേത ശർദ?

മിസ് ദിവാ യൂണിവേഴ്സ് ആയി ശ്വേതയെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു
ശ്വേത ശർദയ/ ഇൻസ്റ്റ​ഗ്രാം
ശ്വേത ശർദയ/ ഇൻസ്റ്റ​ഗ്രാം

സാൻ സാൽവഡോറിൽ 72മത് മിസ് യൂണിവേഴ്‌സ് മത്സരത്തിന് തുടക്കമാവുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് 23കാരിയായ ശ്വേത ശർദയാണ്. 16-ാം വയസിലാണ് ചണ്ഡി​ഗഡ് സ്വദേശിയായ ശ്വേത മുംബൈയിലേക്ക് കുടിയേറുന്നത്. മോഡലിങ്ങിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ ശ്വേത ഡാൻസ് ഇന്ത്യ ഡാൻസ്, ഡാൻസ് ദീവാനെ, ‍‍ഡാൻസ് പ്ലസ് തുടങ്ങിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു. ജലക് ദിഖ്ലാ ജാ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ കോറിയോ​ഗ്രാഫറുമായിരുന്നു ശ്വേത.

ഇക്കഴിഞ്ഞ ഓ​ഗസ്റ്റിലാണ് മിസ് ദിവാ യൂണിവേഴ്സ് ആയി ശ്വേതയെ തിരഞ്ഞെടുത്തത്. മിസ് ബോഡി ബ്യൂട്ടിഫുൾ, മിസ് ടാലന്റഡ് എന്നീ ബഹുമതികളും ശ്വേതയ്ക്ക് ലഭിച്ചിരുന്നു. മുൻ മിസ് യൂണിവേഴ്സും അഭിനയന്ത്രിയുമായ സുസ്‌മിത സെൻ ആണ് ഈ രം​ഗത്തേക്ക് വരാനുള്ള പ്രചോദനമെന്ന് ശ്വേത പറയുന്നു.

പെൺകുട്ടികളെ അവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ശാക്തീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പറയുന്നു ശ്വേത. നവംബർ 19നാണ് മിസ് യൂണിവേഴ്‌സ് മത്സരം. 90 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വ്യക്തിപ്രഭാവം, അഭിമുഖങ്ങൾ, വസ്ത്രങ്ങൾ, റാംപ് വാക്ക് തുടങ്ങിയവയ്ക്കു ശേഷമാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. 1994ൽ സുസ്മിത സെൻ ആണ് മിസ് യൂണിവേഴ്‌സ് ആകുന്ന ആദ്യ ഇന്ത്യക്കാരി. പിന്നീട് ലാറാ ദത്തയാണ് വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി. 21 വർഷത്തിനിപ്പുറം 2021-ൽ ഹർനാസ് സന്ധുവിലൂടെ വീണ്ടും ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com