ഫോൺ നമ്പർ കൊടുത്തപ്പോൾ പേജ് മാറി; 628 രൂപയുടെ സാൻഡ്വിച്ചിന് ആറ് ലക്ഷം രൂപ ടിപ്പ് !

സബ്‌വേയിൽ നിന്നും വാങ്ങിയ $7.54 (628 രൂപ)യുടെ സാൻഡ്വിച്ചിന് ആറ് ലക്ഷം രൂപയാണ് യുവതി ടിപ്പ് നൽകിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


വാഷിങ്ടൺ:  റസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ജീവനക്കാർക്ക് ടിപ്പ് കൊടുക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ടാകും എന്നാൽ ടിപ്പ് കൊണ്ട് കുഴപ്പത്തിലായൂ ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. 

അമേരിക്കകാരിയായ വെര കോണർ എന്ന യുവതിക്കാണ് അബദ്ധം സംഭവിച്ചത്. സബ്‌വേയിൽ നിന്നും വാങ്ങിയ $7.54 (628 രൂപ)യുടെ സാൻഡ്വിച്ചിന് ആറ് ലക്ഷം രൂപയാണ് യുവതി ടിപ്പ് നൽകിയത്. സാൻഡ്വിച്ച് ഓർഡർ ചെയ്ത ശേഷം സബ്‌വേ ലോയൽറ്റി പോയന്റ് ലഭിക്കാൻ തന്റെ ഫോൺ നമ്പർ രേഖപ്പെടുത്തിയ പേജ് മാറിപ്പോയതാണ് വിനയായത്. 

കഴിഞ്ഞ മാസമാണ് അറ്റ്‌ലാൻഡ സബ്‌വേയിൽ നിന്നും യുവതി സാൻഡ്വിച്ച് വാങ്ങിയത്. 628 രൂപയായിരുന്നു സാൻഡ്വിച്ചിന്റെ വില. എന്നാൽ ലോയൽറ്റി പോയന്റെ നൽകുന്നതിന് തന്റെ ഫോൺ നമ്പറിന്റെ അവസാന ആറ് അക്കം അബദ്ധത്തിൽ രേഖപ്പെടുത്തിയത് ടിപ്പിന്റെ കോളത്തിൽ ആയിപ്പോയി. $7,105.44 (5,91,951 രൂപ) അപ്പോൾ തന്നെ തുക ക്രെഡിറ്റ് ആയി. ബാങ്ക് ഓഫ് അമേരിക്കയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് യുവതി തുക അടച്ചത്. അടുത്ത ആഴ്ച ക്രെഡിറ്റ് കാർഡ് സ്‌റ്റെറ്റ്‌മോന്റ് വന്നപ്പോഴാണ് അബദ്ധം പറ്റിയത് മനസിലായത്. 

പിന്നാലെ ബാങ്കിനെ സമീപിച്ചെങ്കിലും റീഫണ്ട് അനുവദിക്കില്ലെന്നായിരുന്നു മറുപടി. തുടർന്ന് ഒരു മാസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ ആ തുക സബ്‌വേ കൊടുക്കാൻ തയ്യാറയതോടെ യുവതിക്ക് പണം തിരികെ കിട്ടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com