ഈ ഫോട്ടോ ഷൂട്ട് കണ്ട് ഞെട്ടണ്ട, 'വൈറല്‍ ആകാന്‍ വേണ്ടിയല്ല അവസ്ഥ കൊണ്ടാണ്' 

മാലിന്യം തള്ളുന്നതില്‍ എത്രമാത്രം ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതുണ്ടെന്ന അവബോധം നല്‍കാനാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് നടത്തിയത്
ഫോട്ടോ: എഎഎഫ് പി
ഫോട്ടോ: എഎഎഫ് പി

തായ്‌പേയ് സിറ്റി: വിവാഹത്തിന് ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്ന വധുവും വരനും ആ ദിനത്തിലെ മാലിന്യത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ. രണ്ട് വ്യക്തികള്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മാലിന്യത്തിന് ഏറെ സ്ഥാനമുണ്ടെന്ന് ലോകത്തിന് തന്നെ സന്ദേശം നല്‍കുകയാണ് ഈ ദമ്പതികള്‍. തായ് വാനില്‍ ആണ് അത്തരമൊരു വ്യത്യസ്ത ഫോട്ടോ ഷൂട്ട് നടന്നത്. 

ഫോട്ടോ: എഎഎഫ് പി
ഫോട്ടോ: എഎഎഫ് പി

വരനും വധുവും വിവാഹ വേഷത്തില്‍ മാലിന്യ കൂമ്പാരത്തിന്റെ മുന്നില്‍ നിന്നുള്ള ഫോട്ടോ ആണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. മാലിന്യം തള്ളുന്നതില്‍ എത്രമാത്രം ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതുണ്ടെന്ന അവബോധം നല്‍കാനാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് നടത്തിയത്. തായ് വാനിലെ പരിസ്ഥിതി പ്രവര്‍ത്തകയായ ഐറിസ് ഹൂ ആണ് വേറിട്ട ചിന്താഗതിയിലൂടെ താനുള്‍പ്പെടുന്ന സമൂഹത്തെ ബോധവല്‍ക്കരണം നടത്തിയത്. ഗ്രീന്‍പീസ് സംഘടനയുടെ പ്രചാരകയാണ് ഐറിസ്. ഈ മാലിന്യ കൂമ്പാരം തിരികെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചിന്ത ഉണരണമെന്ന് തന്റെ അതിഥികളോടും അവര്‍ പറഞ്ഞു. 

പുലി ടൗണ്‍ഷിപ്പിലെ മാലിന്യം എഎഎഫ് പി
പുലി ടൗണ്‍ഷിപ്പിലെ മാലിന്യം എഎഎഫ് പി

നാറ്റോ കൗണ്ടിയില്‍ മൂന്ന് മണിക്കൂര്‍ സഞ്ചരിച്ചാണ് ദമ്പതികള്‍ ഫോട്ടോഷൂട്ടിനായി ഇവിടെ എത്തിയത്. 23 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ദ്വീപില്‍, 1987 മുതല്‍ ഒരു റീസൈക്ലിംഗ് പ്രോഗ്രാം ഉണ്ട്, 50 ശതമാനത്തിലധികം ഗാര്‍ഹിക മാലിന്യങ്ങളും ഈ സിസ്റ്റം വഴി പ്രോസസ്സ് ചെയ്യുന്നു . ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. ഇവിടെ മാലിന്യം തള്ളുന്നതില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. 1980കളില്‍ ഇത് പ്രതിദിനം 20 ടണ്‍ ആയിരുന്നു. ഇപ്പോള്‍, ഏകദേശം 50 ടണ്‍ ആയി. 

ഫോട്ടോ: എഎഎഫ് പി
ഫോട്ടോ: എഎഎഫ് പി

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കണമെന്നും പുനരുപയോഗിക്കാന്‍ കഴിയുന്നത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ദമ്പതികള്‍ പറയുന്നു. ദമ്പതികളുടെ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റിലെ ജീവനക്കാരും വളരെ നല്ല രീതിയില്‍ ആണ് പ്രതികരിച്ചത്. പുതിയ തലമുറയുടെ ചിന്താഗതിയിലൂടെ മാറ്റങ്ങള്‍ വരട്ടെയെന്നും അവര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com