കേക്ക് അടിപൊളിയാക്കണോ? ഈ ഏഴ് ചേരുവകള്‍ പരീക്ഷിക്കാം 

ബേക്കിങ്ങില്‍ തുടക്കക്കാരാണെങ്കില്‍ കേക്ക് തയ്യാറാക്കുമ്പോള്‍ ഉറപ്പായും പരീക്ഷിച്ചിരിക്കണ്ട ചില ചേരുവകള്‍ പരിചയപ്പെടാം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേക്ക് കഴിക്കാനെന്നപോലെ തയ്യാറാക്കാനും പലര്‍ക്കും ഹരമാണ്. റെസിപ്പി കണ്ട് തയ്യാറാക്കുന്ന കേക്കുകളിലേക്ക് സ്വന്തം ചില പൊടികൈകള്‍ കൂടെയായാല്‍ സംഭവം അടിപൊളിയാകും. ബേക്കിങ്ങിന്റെ കാര്യത്തില്‍ തുടക്കക്കാരാണെങ്കില്‍ ഉറപ്പായും കേക്ക് തയ്യാറാക്കുമ്പോള്‍ പരീക്ഷിച്ചിരിക്കണ്ട ചില ചേരുവകള്‍ പരിചയപ്പെടാം...

വാനില - നിങ്ങള്‍ തയ്യാറാക്കുന്ന കേക്ക് ഏത് ഫ്‌ളേവറില്‍ ഉള്ളതാണെങ്കിലും  എല്ലാത്തിലും ഒരുപോലെ ചേര്‍ക്കുന്ന ഒന്നാണ് വാനില. അതിപ്പോള്‍ ചോക്ലേറ്റ് കേക്കില്‍ പോലും ഒരല്‍പം വാനില ചേര്‍ക്കാറുണ്ട്. 

ഇഞ്ചി - ബേക്കിങ്ങില്‍ വളരെ ഗുണംചെയ്യുന്ന ഒന്നാണ് ഇഞ്ചി. കേക്കില്‍ മാത്രമല്ല കുക്കി തയ്യാറാക്കുമ്പോഴും പുഡ്ഡിങ്, ടാര്‍ട്ട് തുടങ്ങിയവ ഉണ്ടാക്കുമ്പോഴുമൊക്കെ ഇഞ്ചി ആവശ്യമാണ്. 

കറുവപ്പട് - കാരറ്റ് കേക്ക്, ആപ്പിള്‍ പൈ തുടങ്ങി കോഫിയുടെ രുചിയുള്ള ഡെസര്‍ട്ടുകളിലെല്ലാം കറുവപ്പട്ട ചേര്‍ക്കും. പക്ഷെ, മറ്റ് ചേരുവകള്‍ പോലെയല്ല, കറുവപ്പട്ട ചേര്‍ക്കുമ്പോള്‍ അളവ് പ്രത്യേകം ശ്രദ്ധിക്കണം. ഒരല്‍പം കൂടിപ്പോയാല്‍ രുചിയും മണവുമെല്ലാം മുന്നിട്ടുനില്‍ക്കും. 

ജാതിക്ക - ജാതിക്ക ചേര്‍ക്കുമ്പോള്‍ കേക്കിന്റെ രുചി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താം എന്നകാര്യത്തില്‍ സംശയം വേണ്ട. കറുവപ്പട്ടയും ഇഞ്ചിയും ചേര്‍ക്കുന്നതിനൊപ്പം ഒരല്‍പം ജാതിക്കയും ഉള്‍പ്പെടുത്താം. 

ഏലക്ക - ഇന്ത്യന്‍ മധുരപലഹാരങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഏലക്ക. വാനിലയും കറുവപ്പട്ടയും പോലെതന്നെ ഏലക്കയും പരീക്ഷിക്കാവുന്ന ഒന്നാണ്. ആപ്പിള്‍, പഴം, പ്ലം, തേങ്ങ, നട്ട്‌സ് തുടങ്ങിയ ചേരുവകള്‍ക്കൊപ്പം ഏലക്ക നല്ലതായിരിക്കും. 

കുങ്കുമപ്പൂവ് - ഇന്ത്യന്‍ ഡെസര്‍ട്ട് റെസിപ്പികളിലെ മറ്റൊരു സ്ഥിരം സാന്നിധ്യമാണിത്. കേക്കുകളുടെ രുചി കൂട്ടാന്‍ കുങ്കുമപ്പൂവ് ചേര്‍ക്കാം. വീര്യം കൂടുതലായതിനാല്‍ അളവ് ശ്രദ്ധിച്ചുവേണം ചേര്‍ക്കാന്‍. 

തക്കോലം - ബേക്കിങ്ങില്‍ അത്ര ഉപയോഗിക്കാത്ത ഒന്നാണ് തക്കോലം. പരീക്ഷണം ഇഷ്ടമുള്ളവര്‍ക്ക് ഇതില്‍ ഒരുകൈ നോക്കാം. ചെറിയ പരീക്ഷണങ്ങള്‍ നടത്തി മധുരവിഭവങ്ങളില്‍ തക്കോലത്തിന്റെ രുചി ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രം കേക്കില്‍ ചേര്‍ക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com