മധുരമുള്ള പോപ്പ്‌കോണ്‍ വേണോ? വൈറലായി തണ്ണിമത്തന്‍ കൊണ്ടൊരു പരീക്ഷണം, ഈ പിങ്ക് നിറം എങ്ങനെ? 

പോപ്പ്‌കോണ് എങ്ങനെ പിങ്ക് നിറം ലഭിച്ചു? എന്നാണ് വിഡിയോ കണ്ട പലരുടെയും സംശയം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ണ്ടൊക്കെ ഉത്സവപറമ്പില്‍ നിന്ന് കിട്ടുന്ന പോപ്പ്‌കോണ്‍ ഒരു ലക്ഷ്വറി ആയിരുന്നെങ്കില്‍ ഇന്ന് ചോക്ലേറ്റും കാരമല്ലും ചീസുമടക്കം വ്യത്യസ്ത ഫ്‌ളേവറുകളില്‍ പോപ്പ്‌കോണ്‍ സുലഭമായി കിട്ടും. എന്നാലിതാ പരീക്ഷണ വിഭവങ്ങളുടെ പട്ടികയിലേക്കും എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം പോപ്പ്‌കോണ്‍. വാട്ടര്‍മെലണ്‍ പോപ്പ്‌കോണ്‍ തയ്യാറാക്കുന്ന വിഡിയായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പോപ്‌കോണിന് അല്‍പം മധുരം ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് ഈ പരീക്ഷണം. ഗ്യാസ് ഓണ്‍ ആക്കിയതിന് ശേഷം അടികട്ടിയുള്ള ഒരു പാനില്‍ ഒരു കഷ്ണം തണ്ണിമത്തനും പഞ്ചസാരയും അതോടൊപ്പം ചോളവും ഇടണം. തണ്ണിമത്തന് നന്നായി ഉടച്ചുകൊടുക്കണം. നന്നായി അലിഞ്ഞുകഴിയുമ്പോള്‍ ഒന്ന് മിക്‌സ് ചെയ്തതിന് ശേഷം മൂടിവയ്ക്കണം. പിങ്ക് നിറത്തില്‍ പോപ്‌കോണ്‍ ലഭിക്കും. നല്ല മധുരമുള്ള ക്രിസ്പി ഹോംമെയ്ഡ് വാട്ടര്‍മെലണ്‍ പോപ്പ്‌കോണ്‍ റെഡി!. 

പോപ്പ്‌കോണ് എങ്ങനെ പിങ്ക് നിറം ലഭിച്ചു എന്നാണ് വിഡിയോ കണ്ട പലരുടെയും സംശയം. തണ്ണിമത്തന്‍ ഒരിക്കലും ഇങ്ങനെ നിറം നല്‍കില്ലെന്നും കാമറയില്‍ കാണിക്കാതെ ഫുഡ് കളര്‍ ചേര്‍ത്തിട്ടുണ്ടാകാം എന്നുമൊക്കെയാണ് നിഗമനം. വിഡിയോ സത്യസന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com