'സ്വര്‍ഗ്ഗത്തിലേക്കുള്ള ​ഗോവണി' കയറുന്നതിനിടെ താഴേക്ക് വീണ് സഞ്ചാരി മരിച്ചു

രണ്ട് പർവതങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ​ഈ ​ഗോവണിയുടെ ഉയരം 300 അടിയാണ്
സ്വർ​ഗത്തിലേക്കുള്ള ​ഗോവണി/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
സ്വർ​ഗത്തിലേക്കുള്ള ​ഗോവണി/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഓസ്‌ട്രിയൻ പർവതനിരയിലെ പ്രസിദ്ധമായ 'സ്വർ​ഗത്തിലേക്കുള്ള ​ഗോവണി' കയറുന്നതിനിടെ സഞ്ചാരി വീണു മരിച്ചു. 42കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. രണ്ട് പർവതങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ​ഈ ​ഗോവണിയുടെ ഉയരം 300 അടിയാണ്.

മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ മാത്രമാണ് സഞ്ചാരികളെ ​ഗോവണിയിലൂടെ കയറ്റുക. എന്നാൽ ഇദ്ദേഹം ഒറ്റയ്‌ക്കാണ് ​ഗോവണി കയറിയത്. അധികൃതർക്ക് സുരക്ഷാ വീഴ്‌ച സംഭവിച്ചെന്ന്  ആക്ഷേപമുണ്ട്. 90 മീറ്റർ താഴ്‌ചയിലേക്കാണ് സഞ്ചാരി വീണത്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്റർ എത്തിയെങ്കിലും സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായില്ല. 

സമൂഹമാധ്യമങ്ങളിലടക്കം വൈറലായ ഈ ഓസ്ട്രിയൻ പർവതത്തിന്റെ ഒരു ഭാഗത്ത് നിന്നും മറുഭാ​ഗത്തേക്ക് നിർമിച്ചിരിക്കുന്ന ​ഗോവണിയെ 'സ്വർ​ഗത്തിലേക്കുള്ള ​ഗോവണി' എന്നാണ് അറിയപ്പെടുന്നത്. ​മികച്ച പരിചയസമ്പത്തുള്ളവർക്ക് മാത്രമാണ് ഈ ​ഗോവണി കയറാൻ അനുവാദം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com