ഷാറൂഖിന്റെ 'ജവാൻ' ലുക്കിൽ ആരാധകൻ തിയേറ്ററിലും റെയിൽവെ സ്റ്റേഷനിലും; വൈറൽ വിഡിയോ

സിനിമ കാണാൻ തിയേറ്ററിൽ ജവാൻ ലുക്കിലെത്തി ആരാധകൻ
ഷാറൂഖിന്റെ ജവാൻ ലുക്കിൽ ആരാധകൻ, ഷാറൂഖ് ഖാൻ / വിഡിയോ സ്ക്രീൻഷോട്ട്
ഷാറൂഖിന്റെ ജവാൻ ലുക്കിൽ ആരാധകൻ, ഷാറൂഖ് ഖാൻ / വിഡിയോ സ്ക്രീൻഷോട്ട്

ന്ത്യയ്ക്ക് അകത്തും പുറത്തും വിജയക്കുതിപ്പ് തുടരുകയാണ് ഷാറൂഖ് ഖാന്‍ ചിത്രം 'ജവാന്‍'. ആഗോളതലത്തില്‍ 1000 കോടി ക്ലബിലേക്ക് അടുക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഷാറൂഖ് ഖാന്റെ ലുക്കും സോഷ്യല്‍മീഡിയയിലടക്കം വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. 

മുഖത്തും കൈകളിലും ബാന്‍ഡേജ് ചുറ്റിയുള്ള ഷാറൂഖ് ഖാന്‍ കഥാപാത്രം ആസാദിന്റെ ലുക്ക് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ഇതേ ലുക്കില്‍ ജവാന്‍ സിനിമ കാണാന്‍ തിയേറ്ററില്‍ എത്തിയ കിങ് ഖാന്‍ ആരാധകന്റെ വിഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. 

മുഖവും കൈകളും ബാന്‍ഡേജ് കൊണ്ട് ചുറ്റി റെയില്‍വെ സ്റ്റേഷനിലെ ബെഞ്ചില്‍ ഇരിക്കുന്നത് മുതലാണ് ഒരു വിഡിയോ ആരംഭിക്കുന്നത്. ലോക്കല്‍ ട്രെയിനില്‍ കയറുന്ന യുവാവ് അടുത്ത വിഡിയോയില്‍ റോഡിലൂടെ നടക്കുന്നതും പിന്നീടുള്ള വിഡിയോയില്‍ തിയേറ്ററില്‍ വരുന്നതും കാണിക്കുന്നുണ്ട്. 

'എങ്ങനെ ഉണ്ട് എന്റെ ജവാന്‍ ലുക്ക്' എന്ന ക്യാപ്ഷനോടെയാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അര്‍ബാസ് എന്ന യുവാവാണ് വിഡിയോയില്‍. വിഡിയോ ചുരുങ്ങിയ നേരം കൊണ്ട് തന്നെ വൈറലായി. നിരവധി ആളുകളാണ് അര്‍ബാസിന്റെ ജവാന്‍ ലുക്കിനെ പ്രശംസിച്ച് കമന്റുകള്‍ ഇട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com