ഗുണത്തിലും ലുക്കിലും കേമന്‍; കിവി ഫ്രഷ് ആയി സൂക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

കിവി കൂടുതല്‍ സമയം ഫ്രഷ് ആയി നിലനിര്‍ത്താന്‍ ചില വഴികൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുറിച്ചുവയ്ക്കുമ്പോള്‍ ഫ്രൂട്ട് ബൗളില്‍ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഒരു പഴമാണ് കിവി. രുചിയുടെ കാര്യത്തില്‍ പലര്‍ക്കും അത്ര ഫേവറേറ്റ് ഒന്നുമല്ലെങ്കിലും ഗുണത്തിലും ലുക്കിലും കിവി ബെസ്റ്റാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് കിവി. പക്ഷെ, മിക്ക പഴങ്ങളെയും പോലെ കിവി പെട്ടെന്ന് നനഞ്ഞുകുഴഞ്ഞ പരുവമായി പോകാറുണ്ട്. ഇത് സ്വാഭാവികമായ ഒരു പ്രവര്‍ത്തനമായതുകൊണ്ട് ഒഴിവാക്കാന്‍ കഴിയില്ല പക്ഷെ കൂടുതല്‍ സമയം ഫ്രഷ് ആയി നിലനിര്‍ത്താന്‍ ചില വഴികളുണ്ട്. 

 • കിവി വാങ്ങുമ്പോള്‍ നല്ല ഗുണനിലവാരമുള്ളവ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം, ഇതിനായി കുറച്ചുസമയം മാറ്റിവയ്ക്കുന്നതിലും തെറ്റില്ല. തൊട്ടുന്നോക്കുമ്പോള്‍ വളരെ മൃദുവായി തോന്നുന്നവ ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായി പാകമാകുന്നതിന്റെ ലക്ഷണമാണ് ഇത്. എന്നാല്‍, നല്ല കട്ടിയുള്ള കിവികള്‍ വാങ്ങുകയും ചെയ്യരുത്.

 • കിവി ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഫ്രിഡ്ജിലെ താപനിലയും പ്രധാനമാണ്. തീവ്രമായ താപനില കിവിയുടെ ഘടനയെ നശിപ്പിക്കും. അതുപോലെ പഴുക്കാത്ത കിവി ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തുവച്ച് പഴുക്കാന്‍ തുടങ്ങുമ്പോള്‍ ഇവ ഫ്രിഡ്ജിലേക്ക് മാറ്റാം. 

 • ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ കിവി സിപ്-ലോക്ക് കവറില്‍ വേണം സൂക്ഷിക്കാന്‍. എയര്‍ ടൈറ്റ് ആയിട്ടുള്ള പാത്രങ്ങളും ഇതിനായി തെരഞ്ഞെടുക്കാം. വായുവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടഞ്ഞാന്‍ ഏറെ നാള്‍ ഫ്രഷ് ആയി സൂക്ഷിക്കാനാകും. 

 • എല്ലാ പഴങ്ങളും ഒന്നിച്ചിട്ട് ഫ്രിഡ്ജില്‍ വയ്ക്കുന്നത് ഒഴിവാക്കണം. കിവി മറ്റ്  • പഴങ്ങള്‍ക്കൊപ്പം സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കിവിയിലും മറ്റ് പളങ്ങളിലും എഥിലീന്‍ എന്ന വാതകം അടങ്ങിയിട്ടുണ്ട്. ഒന്നിച്ച സൂക്ഷിക്കുമ്പോള്‍ ഇവ പെട്ടെന്ന് പഴുക്കാനും ചീഞ്ഞുപോകാനുമൊക്കെ സാധ്യതയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com