പുതിയ ഇനം വൈറസ്, കണ്ടെത്തിയത് ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലത്ത് 

ബാക്ടീരിയകളിൽ ജീവിച്ച് അവയെ ഉപയോഗിച്ച് പ്രജനനം നടത്തുന്ന ബാക്ടീരിയോഫേജ് വിഭാഗത്തിൽപെടുന്ന വൈറസുകളാണ് ഇവ
പ്രതീകാത്മക ചിത്രം/ ട്വിറ്റർ
പ്രതീകാത്മക ചിത്രം/ ട്വിറ്റർ

മുദ്രത്തിൽ ഏറ്റവും ആഴത്തിൽ ജീവിക്കുന്ന വൈറസുകളെ കണ്ടെത്തി ശാസ്ത്രജ്ഞർ. ബാക്ടീരിയകളിൽ ജീവിച്ച് അവയെ ഉപയോഗിച്ച് പ്രജനനം നടത്തുന്ന ബാക്ടീരിയോഫേജ് വിഭാഗത്തിൽപെടുന്ന വൈറസുകളാണ് ഇവ. പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ച് മേഖലയിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. 8900 മീറ്റർ അതായത് ഒൻപത് കിലോമീറ്ററോളം ആഴത്തിലാണ് വൈറസുകളെ കണ്ടെത്തിയിരിക്കുന്നത്. ഹാലോമോനാസ് എന്ന വിഭാഗത്തിലുള്ള ബാക്ടീരിയകളെയാണ് ഈ വൈറസുകൾ ആക്രമിക്കുന്നത്. 

സമുദ്രത്തിന്റെ അടിത്തട്ടിൽ ചൂട് ജലധാരകൾ സ്ഥിതി ചെയ്യുന്നതിനു ചുറ്റുമാണ് വൈറസ് ജീവിക്കുന്നത്. ടൈറ്റാനിക്കിനെ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഹാലോമോനാസ് ടൈറ്റാനിക്കയെന്നറിയപ്പെടുന്ന ബാക്ടീരിയകളും ഈ വിഭാ​ഗത്തിൽപ്പെട്ടതാണ്. 2030ൽ ടൈറ്റാനിക് കപ്പൽ ബാക്ടീരിയകളുടെ ആക്രമണത്തിൽ നശിക്കുമെന്നാണ് കരുതുന്നത്. 

മരിയാന ദ്വീപുകളുടെ തെക്കുഭാഗത്തായാണ് മരിയാന ട്രെഞ്ച് സ്ഥിതി ചെയ്യുന്നത്. ഇത് ഏകദേശം 2540 കിലോമീറ്റർ ദൂരത്തിലുണ്ട്, 69 കിലോമീറ്ററാണ് ശരാശരി വീതി. ഇവിടെയാണ് ലോകത്തെ ഏറ്റവും ആഴമുള്ള ഭാഗമായ ചലഞ്ചർ ഡീപ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ കണ്ടെത്തിയ ബാക്ടീരിയോ ഫേജ് വൈറസിന്റെ ഇനം ലോകത്ത് സർവസാധാരണമായി കാണപ്പെടുന്നതാണെങ്കിലും ഇത്രയും ആഴത്തിൽ കാണപ്പെട്ടത് കൗതുകകരമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com