ആറര വർഷം, ഒന്നര ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ; മെക്‌സിക്കോയിലെ ഫ്ലോട്ടിങ് ദ്വീപ്

ദ്വീപ് ഉണ്ടാക്കിയത് ആറര വർഷം കൊണ്ട് 
ഫ്ലോട്ടിങ് ദ്വീപ്, റിച്ചാർഡ്/  എക്‌സ്
ഫ്ലോട്ടിങ് ദ്വീപ്, റിച്ചാർഡ്/ എക്‌സ്

ന്നരലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ഒരു ഫ്ലോട്ടിങ് ദ്വീപ്. റിച്ചാര്‍ഡ് സോവ എന്ന ബില്‍ഡറിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോന്നിയ ഒരു ആശയമായിരുന്നു ഇത്. ബിൽഡറായി 13 വർഷം പ്രവർത്തന പരിചയമുണ്ട്. സ്വന്തമായി ഒരു ദ്വീപ് ഉണ്ടാക്കാമെന്ന ആത്മവിശ്വാസം കിട്ടിയത് അവിടെ നിന്നാണെന്നും അദ്ദേഹം പറയുന്നു. ആളുകൾ ഉപയോ​ഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് ആറര വര്‍ഷത്തെ കഠിനാധ്വാനം കൊണ്ടാണ് മെകസിക്കോയിലെ ഈ ഫ്ലോട്ടിങ് ദ്വീപ് അദ്ദേഹം യാഥാര്‍ഥ്യാമാക്കിയത്.  

ദ്വീപിന് ചുറ്റും കണ്ടല്‍കാടുകള്‍ വെച്ചപിടിപ്പിച്ചാണ് ഉറപ്പുണ്ടാക്കിയത്. ദ്വീപിനകത്ത് ഒരു വീടും മനോഹരമായ പുന്തോട്ടവുമുണ്ട്. കൂടാതെ ദ്വീപിൽ ഇഞ്ചി കൃഷിയും റിച്ചാർഡ് ചെയ്യുന്നുണ്ട്. വീടിന് മുകളില്‍ വെച്ചിരിക്കുന്ന സോളാര്‍ പാനലിലൂടെയാണ് വൈദ്യുതി ഉണ്ടാക്കുന്നത്. മഴവെള്ള സംഭരണിയും കമ്പോസ്റ്റ് ടോയ്‌ലറ്റും ദ്വീപിൽ സ്ഥാപിച്ചിട്ടുണ്ട്. യാത്ര സൗകര്യത്തിന് പ്ലാസ്റ്റിക്ക് കൊണ്ടു തന്നെ ഉണ്ടാക്കിയ ഒരു ബോട്ടും ഇവിടെ ഉണ്ട്. 

ആറര വര്‍ഷം എടുത്തു ഈ ദ്വീപ് ഇന്ന് കാണുന്ന രീതിയില്‍ ആക്കിയെടുക്കാന്‍.  ദ്വീപ് മാരിടൈം അതോറിട്ടിയില്‍ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ചെറു മീനുകളുടെ ആവാസ കേന്ദ്രം കൂടി ആയിമാറിയിരിക്കുകയാണ് ഈ ദ്വീപ് ഇപ്പോൾ. ദ്വീപ് സ്വയംപര്യാപ്തത കൈവരിക്കുകയാണെന്നും ടൂറിസ്റ്റുകളെ ആകർഷിക്കുമെന്നും റിച്ചാർഡ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com