ഒരുപാട് ലൂസ് വസ്ത്രങ്ങൾ വേണ്ട, ഇറുക്കമുള്ളതും ഒഴിവാക്കാം; ഡ്രസ്സ് സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കാം

ഏത് ശരീരപ്രകൃതി ആണെങ്കിലും എങ്ങനെ സ്റ്റൈൽ ചെയ്യുന്നു എന്നതാണ് നിങ്ങളുടെ ഫാഷൻ സെൻസ് വ്യക്തമാക്കുന്നത്. ചില സിംപിൾ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരത്തിനൊത്ത് സ്റ്റൈൽ ചെയ്യാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മെലിഞ്ഞിരിക്കുന്നതും വണ്ണം വച്ചിരിക്കുന്നതൊന്നുമല്ല കാര്യം, മറിച്ച് ഏത് ശരീരപ്രകൃതി ആണെങ്കിലും എങ്ങനെ സ്റ്റൈൽ ചെയ്യുന്നു എന്നതാണ് നിങ്ങളുടെ ഫാഷൻ സെൻസ് വ്യക്തമാക്കുന്നത്. ചില സിംപിൾ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എല്ലാവർക്കും ശരീരത്തിനൊത്ത് സ്റ്റൈൽ ചെയ്യാം. 

► ഒരുപാട് അയഞ്ഞ വസ്ത്രങ്ങളും ഒരുപാട് ‌ഇറുക്കമുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. കൂടുതൽ അയഞ്ഞ വസ്ത്രങ്ങളിട്ടാൽ ശരീരം തടിച്ചതായി തോന്നും കരുതി കൂടുതൽ ടൈറ്റായ വസ്ത്രങ്ങളും ഇതേ ഫലം തന്നെയാണ് തരുന്നത്. അതുകൊണ്ട് കൃത്യം അളവിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കാൻ.   

► നീളത്തിൽ താഴോട്ട് ഡിസൈനുള്ള വസ്ത്രങ്ങൾ സെലക്ട് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.  നീളം കൂടുതൽ തോന്നാൻ ഇത് സഹായിക്കും. വെർട്ടിക്കൽ ലൈൻ കൂടുതൽ തടിച്ചതായി തോന്നിക്കും. വലിയ പ്രിന്റുള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ച് ചെറിയ പ്രിന്റ‍ുള്ള വസ്ത്രം പതിവാക്കാം. വസ്ത്രങ്ങൾക്കൊപ്പം ഓവർ കോട്ട്, ബെൽറ്റ് എന്നിവ ഉപയോ​ഗിക്കുന്നതും നല്ലതാണ്. 

► ഡാർക്ക് നിറത്തിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. മെലിഞ്ഞതായി തോന്നിക്കാൻ ഇത് സഹായിക്കും. ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശരീരം കൂടുതൽ പ്രൊജക്റ്റ് ചെയ്യും. കറുപ്പ്, ബ്രൗൺ, വയലറ്റ് തുടങ്ങിയ നിറങ്ങളെല്ലാം നല്ലതാണ്. 

► ജീൻസ് വാങ്ങുമ്പോൾ ഹൈ വെയ്സ്റ്റ് ജീൻസ് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതിനോടൊപ്പം സ്ലിം ഫിറ്റ് ജീൻസ് ഒഴിവാക്കി ലൂസായിട്ടുള്ള ജീൻസുകൾ ഉപയോ​ഗിക്കാനും ശ്രദ്ധിക്കണം. ബെൽബോട്ടം പാന്റുകളും ഉദ്ദേശിച്ച ലുക്ക് തരും. 

► ഫുൾ സ്ലീവോ അല്ലെങ്കിൽ ത്രീഫോർത്ത് സ്ലീവോ ആണ് കൂടുതൽ നല്ലത്. അതുപോലെ ക്ലോസ്ഡ് നെക്കും നല്ലതാണ്. ചെറിയ റൗണ്ട് നെക്കും വി നെക്കും പരീക്ഷിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com