ചാരുകസേരയിൽ ഫോണും നോക്കിയിരിക്കുമ്പോൾ ദേ മുന്നിൽ ഒരു കരടി‌, നേരിൽ കണ്ടതും രണ്ടുപേരും ഞെട്ടി; വിഡിയോ 

തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് മുറ്റത്ത് നിൽക്കുന്ന കരടിയെ. ഇരുന്നിടത്ത് നിന്നുതന്നെ ഡേവിഡ് ഒന്ന് ഞെട്ടി, ഇതുകണ്ട് കരടിയും ഞെട്ടി
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

ൽപനേരം ഒഴിവുകിട്ടുമ്പോൾ മുറ്റത്ത് ഒരു ചാരുകസേരയിൽ മൊബൈലും നോക്കിയിരിക്കാൻ എത്ര രസമായിരിക്കും. പക്ഷെ, അങ്ങനെയിരിക്കുമ്പോൾ മുന്നിൽ ഒരു കരടി വന്ന് നിന്നാലോ? കേൾക്കുമ്പോൾ തന്നെ മുഖത്ത് അമ്പരപ്പ് നിറയുമെങ്കിലും ഇങ്ങനെയൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

ഏപ്രിൽ 11ന് വൈകുന്നേരം യുഎസിലെ ആഷെവില്ലെയിലുള്ള ഡേവിഡ് ഓപ്പൺഹൈമർ എന്നയാളുടെ വീട്ടിലാണ് അപ്രതീക്ഷിത അതിഥി എത്തിയത്. ലോഞ്ച് കസേരയിൽ മൊബൈലും നോക്കിക്കിടന്ന ഡേവിഡ് ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് മുറ്റത്ത് നിൽക്കുന്ന കരടിയെയാണ്. ഇരുന്നിടത്ത് നിന്നുതന്നെ ഡേവിഡ് ഒന്ന് ഞെട്ടി, ഡേവിഡ് ഞെട്ടുന്നത് കണ്ട് കരടിയും ഞെട്ടി. പിന്നെ അധികം താമസിക്കാതെ കരടി പിന്തിരിഞ്ഞോടുകയും ചെയ്തു. 

അൽപം മുൻപ് നോക്കിയപ്പോൾ അവിടെ ഒന്നും ഇല്ലായിരുന്നു, പിന്നെ നോക്കിയപ്പോൾ ദേ മുന്നിൽ കരടി, ഡേവിഡ് പറഞ്ഞു. മുമ്പും പലതവണ കരടി തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഡേവിഡ് പറഞ്ഞു. പ്രദേശത്തെ കരടികൾ സമാധാനപ്രിയരായതുകൊണ്ട് തന്റെ ജീവൻ അപകടത്തിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോ കണ്ട് കമന്റ് കുറിക്കുന്നവരും 
ഭാ​ഗ്യമുള്ളത് കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന അഭിപ്രായക്കാരാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com