മുടി അലങ്കരിക്കാന്‍ മാംഗോ ബൈറ്റ് മുതല്‍ ഫെറെറോ റോഷര്‍ വരെ; ഒരു വെറൈറ്റി വധു, വിഡിയോ

ചോക്ലേറ്റും മിഠായികളും ഉപയോഗിച്ച് മുടി അലങ്കരിച്ച ഒരു വധുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

വിവാഹ വസ്ത്രം, മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍ എന്നുവേണ്ട കല്ല്യാണത്തിന് പറ്റാവുന്ന എല്ലാ വെറൈറ്റിയും പരീക്ഷിക്കാന്‍ തയ്യാറാണ് ന്യൂജെന്‍ വധൂവരന്മാര്‍. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ നിന്ന് എന്ത് പുതുമ കൊണ്ടുവരാമെന്നാണ് പലരുടെയും ചിന്ത. അതുകൊണ്ടുതന്നെ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ ചോക്ലേറ്റും മിഠായികളും ഉപയോഗിച്ച് മുടി അലങ്കരിച്ച ഒരു വധുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

എക്‌ളേഴ്‌സ്, മില്‍ക്കി ബാര്‍, 5-സ്റ്റാര്‍, കിറ്റ് കാറ്റ്, ഫെറെറോ റോഷര്‍, മാംഗോ ബൈറ്റ് തുടങ്ങിയവ ഉപയോഗിച്ചാണ് നീളത്തില്‍ പിന്നിയിട്ട വധുവിന്റെ മുടി അലങ്കരിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വ്യത്യസ്തമായ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മുടിയില്‍ മാത്രമല്ല കാതിലണിഞ്ഞിരുന്ന കമ്മലിലും മാംഗോ ബൈറ്റ് കാണാം. എക്‌ളേഴ്‌സ് കൊണ്ടുള്ള വളയാണ് ധരിച്ചിരിക്കുന്നത്. 

രസകരമായ കമമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ അടുത്തുനിന്ന് അകലം പാലിക്കാന്‍ മറക്കണ്ടെന്നാണ് പലരുടെയും ഉപദേശം. എന്നാല്‍ ചിലര്‍ ഈ ആശയത്തെ വിമര്‍ശിക്കുന്നുമുണ്ട്. എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നും ശ്രദ്ധ കിട്ടാനാണ് ഇത്തരം പ്രവര്‍ത്തികളെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com