ഒരു വര്‍ഷം ഈടാക്കിയത് ഒരു കോടി പിഴ, നേട്ടമുണ്ടാക്കുന്ന ആദ്യ വനിത; റോസലിനെ അഭിനന്ദിച്ച് റെയിൽവെ​​

റോസലിൻ ആരോക്യ മേരിയം അഭിനന്ദിച്ച് റെയിൽവെ മന്ത്രാലയം
റോസലിൻ ആരോക്യ മേരി/ ചിത്രം ട്വിറ്റർ
റോസലിൻ ആരോക്യ മേരി/ ചിത്രം ട്വിറ്റർ

​​ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തവരിൽ നിന്നും ഒരു വർഷത്തിനിടെ പിഴയായി ഈടാക്കിയത് 1.3 കോടി രൂപ. ദക്ഷിണ റെയിൽവെ പ്രിൻസിപ്പൽ ടിക്കറ്റ് ഇൻസ്‌പെക്ടറായ റോസിലിൻ ആരോക്യ മേരിയെ അഭിനന്ദിച്ച് ഇന്ത്യൻ റെയിൽവെ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് റോസലിൽ.

'ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ, ആത്മാർഥതയോടെ ജോലി ചെയ്ത റോസലിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. പിഴ ഇനത്തിൽ ഒരു കോടി രൂപ സമാഹരിച്ച ആദ്യ വനിതാ ടിക്കറ്റ് ചെക്കർ എന്ന നേട്ടം റോസലിൻ സ്വന്തമാക്കിയിരിക്കുന്നു.' ഇന്ത്യൻ റെയിൽവെ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഒപ്പം റോസലിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ട്വീറ്റ് വൈറലായതോടെ നിരവധിയാളുകൾ റോസലിനെ അഭിനന്ദിച്ച് രംഗത്തെത്തി. നിരവധി റീട്വീറ്റുകളും കമന്റുകളും വന്നു. റോസലിനെപ്പോലെ ജോലിയോട് സമർപ്പണ മനോഭാവമുള്ള നിരവധി ആളുകളേയാണ് ഇന്ത്യക്ക് ആവശ്യം എന്നായിരുന്നു ഒരാളുടെ കമന്റ്. റോസലിനെ മുംബൈയിലേക്ക് തരണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. 

ഏപ്രിൽ 2022 മുതൽ ഇതുവരേയുള്ള കാലയളവിൽ മൂന്ന് ടിക്കറ്റ് ചെക്കർമാർ യാത്രക്കാരിൽ നിന്ന് ഒരു കോടിയിൽ അധികം രൂപ പിഴയിനത്തിൽ ഈടാക്കിയിട്ടുണ്ടെന്നാണ് ദക്ഷിണ റെയിൽവേയുടെ കണക്ക്. ശക്തിവേൽ എന്ന ടിക്കറ്റ് എക്‌സാമിനർ 1.10 കോടി രൂപയാണ് സമാഹരിച്ചത്. ചെന്നൈ ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എക്‌സാമിനർ ആയ നന്ദകുമാർ 1.55 കോടി രൂപയും ഈടാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com