ചിക്കന്‍കറി കൂട്ടി വട കഴിച്ചിട്ടുണ്ടോ? ഒരു ആന്ധ്രാ സ്‌പെഷ്യല്‍ ഐറ്റം

ആന്ധ്രാ വിഭവങ്ങളിലെ ഒരു സ്‌പെഷ്യല്‍ ഐറ്റം തന്നെയാണ് ഇത്, നല്ല മൊരിഞ്ഞ വടയും ചിക്കന്‍കറിയും. പരമ്പരാഗതമായി ഇതിനെ കൊടി കുറ ചിട്ടി ഗാരെ എന്നാണ് പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സാല വട, മെദു വട, പരിപ്പുവട എന്നിങ്ങനെ വടയുടെ പല വെറൈറ്റികള്‍ ഉണ്ട്. ചമ്മന്തിക്കൊപ്പവും സാമ്പാറിനൊപ്പവുമൊക്കെയാണ് വട പതിവായി കഴിക്കുന്നത്. പക്ഷെ, ഇതുവരെ ഏപ്പോഴെങ്കിലും വട ചിക്കന്‍കറിയും കൂട്ടി കഴിച്ചിട്ടുണ്ടോ? ആന്ധ്രാ വിഭവങ്ങളിലെ ഒരു സ്‌പെഷ്യല്‍ ഐറ്റം തന്നെയാണ് ഇത്, നല്ല മൊരിഞ്ഞ വടയും ചിക്കന്‍കറിയും. 

വട തയ്യാറാക്കാനുള്ള ഉഴുന്ന് തലേദിവസം രാത്രിയിലോ അല്ലെങ്കില്‍ കുറഞ്ഞത് ആറ് മണിക്കൂറോ വെള്ളത്തിലിട്ടതിന് ശേഷം നന്നായി അരച്ചെടുക്കണം. നന്നായി തിളച്ച എണ്ണയില്‍ വട ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ മൊരിച്ചെടുക്കാം.ഇത് ചിക്കൻകറിക്കൊപ്പം ചേർത്താണ് കഴിക്കുന്നത്. 

ആന്ധ്രാപ്രദേശിലെ രായലസീമ പ്രദേശത്താണ് വടയും ചിക്കന്‍കറിയും ചേര്‍ന്നുള്ള കോമ്പിനേഷന്റെ ഉത്ഭവം. പരമ്പരാഗതമായി ഇതിനെ കൊടി കുറ ചിട്ടി ഗാരെ എന്നാണ് പറയുന്നത്. കൊടി എന്നാല്‍ ചിക്കന്‍ എന്നും കുറ എന്നാല്‍ കറി എന്നുമാണ് അര്‍ത്ഥം. ചിട്ടി എന്നാല്‍ മസാലയെന്നും ഗാരെ എന്നാല്‍ വട എന്നുമാണ് അര്‍ത്ഥം. നാടന്‍ കോഴിയിറച്ചി വച്ച് തയ്യാറാക്കുന്നതാണ് ശരിയായ രീതിയല്ലെങ്കിലും ലഭ്യതയനുസരിച്ച് ബ്രോയിലര്‍ വേണമെങ്കിലും വാങ്ങാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com