രോ​ഗിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം മജ്ജ ദാനം ചെയ്‌ത് ഡോക്ടർ; 'മിശിഹ'യെന്ന് വാഴ്‌ത്തി സോഷ്യൽമീഡിയ

'ഗുഡ് ന്യൂസ് മോമന്റ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചത്
ഡോ. അലി അല്‍സാമാര/ ഇൻസ്റ്റ​ഗ്രാം
ഡോ. അലി അല്‍സാമാര/ ഇൻസ്റ്റ​ഗ്രാം

രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം മജ്ജ ദാനം ചെയ്ത് ഒരു ഡോക്ടര്‍. അമേരിക്കയിലെ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് ആയ ഡോ. അലി അല്‍സാമാരയാണ് രോഗിയായ ഒരു കുട്ടിക്ക് തന്റെ മജ്ജ ദാനം ചെയ്‌തത്.

ശാരീരിക വേദനകള്‍ ഉണ്ടെങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോൾ. അസ്ഥിമജ്ജ ആവശ്യമുള്ള കുട്ടിക്ക് തന്റെ മജ്ജ അനുയോജ്യമാണെന്ന് അറിഞ്ഞപ്പോൾ ദാനം ചെയ്യാൻ ഒട്ടു മടിക്കാതെ അദ്ദേഹം മുന്നോട്ടു വരികയായിരുന്നു.

'ഗുഡ് ന്യൂസ് മോമന്റ്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഡോക്ടറുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നത്. തന്റെ പ്രവൃത്തി മറ്റുള്ളവർക്കും പ്രചോദനമുള്ളതാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. 'റിയല്‍ ഹീറോ' എന്നും 'മിശിഹ'യെന്നുമൊക്കെയാണ് അദ്ദേഹത്തെ സോഷ്യൽമീഡിയ വാഴ്‌ത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com