മുലപ്പാല്‍ വര്‍ധിപ്പിക്കാനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനുമുള്ള നെല്ലിനങ്ങള്‍; വിത്തിനങ്ങളുടെ സംരക്ഷകനായി സത്യനാരായണ

നൂറ്റാണ്ടുകളായി നശിച്ചുകൊണ്ടിരിക്കുന്ന 650 ഓളം വിത്തുകളുടെ സൂക്ഷിപ്പുകാരനും ജീവദായകനുമാണ് ഈ കര്‍ഷകന്‍.
 സത്യനാരായണ
സത്യനാരായണസമകാലിക മലയാളം

കാസര്‍കോട്: ഒരോ മനുഷ്യനും ഓരോ താല്‍പ്പര്യങ്ങളാണ്. അത്തരം വ്യത്യസ്തമായ ഒരു വഴിയിലൂടെയാണ് കാസര്‍കോടുള്ള കര്‍ഷകന്‍ സത്യനാരായണ ബെലേരിയുടെ യാത്ര. ബെള്ളൂര്‍ എന്ന സ്ഥലത്ത് എത്തിയാല്‍ സത്യനാരായണ ബെലേരിയുടെ കൃഷി സ്ഥലം കാണാം. അവിടെ കതിരണിഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകളും മറ്റ് കാര്‍ഷിക വിഭവങ്ങളും ഉണ്ട്. നൂറ്റാണ്ടുകളായി നശിച്ചുകൊണ്ടിരിക്കുന്ന 650 ഓളം വിത്തുകളുടെ സൂക്ഷിപ്പുകാരനും ജീവദായകനുമാണ് ഈ കര്‍ഷകന്‍.

 സത്യനാരായണ
39 ഡിഗ്രി വരെ ചൂട്, 12 ജില്ലകളില്‍ ചുട്ടുപൊള്ളുന്ന വെയില്‍; കേരള തീരത്ത് 'കള്ളക്കടല്‍' മുന്നറിയിപ്പ്, 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

വ്യത്യസ്ത തരത്തിലുള്ള വിത്തിനങ്ങള്‍ സംരക്ഷിക്കുകയാണ് ഈ കര്‍ഷകന്‍. കൂടുകലും നെല്‍വിത്തുകളാണ്. 650ലധികം നെല്‍വിത്തനങ്ങളാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.

പച്ച, കറുപ്പ്, ബ്രൗണ്‍ എന്നിങ്ങനെ പലനിറങ്ങളില്‍ നെല്‍കതിരുകള്‍ വിളഞ്ഞ് നില്‍ക്കുന്നത് കാണാം. കൈമയും രാജകൈമയും മുതല്‍ ജപ്പാനിലേയും ഫിലിപ്പൈന്‍സിലേയും തനത് നെല്ലിനങ്ങള്‍ വരെ ഇവിടെയുണ്ട്. സത്യനാരായണ ബലേരിയുടെ പാടം അങ്ങനെ കതിരണിഞ്ഞു നില്‍ക്കുന്നത് കണ്ട് അതിശയിക്കേണ്ട രാജ്യം ഏറ്റവും മികച്ച കര്‍ഷകനുള്ള പത്മശ്രീ നല്‍കി ആദരിച്ച കര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം. കാസര്‍ഗോഡ് ജില്ലയില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ നെട്ടണിഗയില്‍ കുന്നും കഴിയും താണ്ടി വേണം ബെലേരിയിലെത്താന്‍. വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ആവര്‍ത്തിച്ച് കൃഷിയിറക്കും. വീടിനോട് ചേര്‍ന്നുള്ള ചെറിയ റൂമില്‍ ഈ വിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ വളരെ ചെറിയ സൗകര്യമാണുള്ളത്.

വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം പുതിയ തലമുറയെക്കൂടി കൃഷിയില്‍ പങ്കാളിയാക്കണമെന്ന അഭിപ്രായമാണ് സത്യനാരാണയ്ക്ക്. അദ്ദേഹം സംസാരിക്കുന്നതെല്ലാം പുതുതലമുറയ്ക്ക് വേണ്ടിയാണ്. മുലപ്പാല്‍ കൂടുന്നതിനും അര്‍ബുദത്തിന് പ്രതിവിധിയായ നെല്ലിനങ്ങള്‍ വരെ കൂട്ടത്തിലുണ്ടെന്ന് സത്യനാരായണ പറയുന്നു. എന്നാല്‍ ഇതെല്ലാം നാടന്‍ അറിവ് മാത്രമാണെന്നും തെളിയിക്കേണ്ടത് ശാസ്ത്രജ്ഞരാണെന്നും സത്യനാരായണ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2022 ല്‍ ജീന്‍ സേവ്യര്‍ പുരസ്‌കാരം നല്‍കി സത്യനാരായണയെ ആദരിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ഈ കര്‍ഷകന്. നെല്ല് മാത്രമല്ല തെങ്ങും കവുങ്ങും പച്ചക്കറികളും പ്ലാവും ഫലവൃക്ഷങ്ങളും ഈ കര്‍ഷകന്റെ പുരയിടത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com