പൊലീസ് വാഹനത്തിന്റെ സൈറൺ അനുകരിച്ച് പക്ഷികൾ; ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽമീഡിയ

പൊലീസ് വാഹനത്തിന്റെ സൈറൺ ശബ്ദം അനുകരിച്ചുകൊണ്ടാണ് പക്ഷികൾ പൊലീസിനെ കുഴപ്പിക്കുന്നത്
സ്റ്റാർലിങ് പക്ഷി
സ്റ്റാർലിങ് പക്ഷി

നുഷ്യരെ പോലെ തന്നെ പക്ഷികളിലുമുണ്ട് നല്ല മിമിക്രി ആർട്ടിസ്റ്റുകൾ. അങ്ങനെ ഒരു കൂട്ടം മിമിക്രിതാരങ്ങളായ പക്ഷികളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് യുകെയിലെ തേംസ് വാലി പൊലീസ്. പൊലീസ് വാഹനത്തിന്റെ സൈറൺ ശബ്ദം അനുകരിച്ചുകൊണ്ടാണ് പക്ഷികൾ പൊലീസിനെ കുഴപ്പിക്കുന്നത്.

സൈറൺ ശബ്ദം ശ്രദ്ധയോടെ കേട്ടിരുന്ന ശേഷം ഇവ ആ ശബ്ദം അനുകരിക്കുകയാണ് ചെയ്യുന്നത്. തേംസ് വാലി പൊലീസിന്റെ ഔദ്യോ​ഗിക എക്സ് പേജിലാണ് ഇത് സംബന്ധിച്ച രസകരമായ കുറിപ്പ് വന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് ഏപ്രിൽഫൂൾ കഥയല്ലെന്നും യഥാർഥ സംഭവമാണെന്നും പറഞ്ഞാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത വിഡിയോയിൽ കാറുകളും സമീപത്തുള്ള മരത്തിൽ പക്ഷികൾ ശബ്ദമുണ്ടാക്കുന്നതും കേൾക്കാം. ഈ ആഴ്ച തങ്ങൾ വലിയൊരു ആശയക്കുഴപ്പത്തിലായിരുന്നുവെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും സൂചിപ്പിച്ചു കൊണ്ടായിരുന്നു കുറിപ്പ്.

സ്റ്റാർലിങ് പക്ഷി
സ്വിഗ്ഗിയുടെ 'ഡ്രോപ്പ് ആന്റ് പിക്ക് അപ്പ്' സര്‍വീസ്; പച്ചക്കറിയുമായി വന്നു ഷൂസുമായി മുങ്ങി, വൈറല്‍ വിഡിയോ

പൊലീസിന്റെ കുറിപ്പും വിഡിയോയും വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് കമന്റ ബോക്സിൽ നിറയുന്നത്. സ്റ്റാർലിങ് പക്ഷികളാണ് ഇത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. ശബ്ദം അനുകരിക്കുന്ന കാര്യത്തിൽ അറിയപ്പെടുന്ന പക്ഷികളാണ് ഇവ. പൊലീസിനെ പറ്റിച്ച പക്ഷികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com