'നിങ്ങൾ നന്നായി വരട്ടെ'; മോഷണ പരാതിയിൽ അന്വേഷണം വൈകിപ്പിച്ചു, പൊലീസുകാരെ ആരതിയുഴിഞ്ഞ് കുടുംബം, വേറിട്ട പ്രതിഷേധം, വൈറൽ

മധ്യപ്രദേശിലെ രേവയിലാണ് സംഭവം
പൊലീസുകാരെ ആരതിയുഴിഞ്ഞ് കുടുംബം, വേറിട്ട പ്രതിഷേധം
പൊലീസുകാരെ ആരതിയുഴിഞ്ഞ് കുടുംബം, വേറിട്ട പ്രതിഷേധംഎക്സ്

പ്രതിഷേധങ്ങളുടെ പല രൂപങ്ങളും സോഷ്യൽമീഡിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായ ഒരു പ്രതിഷേധമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. മോഷണ പരാതിയിൽ അന്വേഷണം വൈകിപ്പിച്ച പൊലീസുകാരെ ആരതി ഉഴിഞ്ഞ് മാലയിട്ട് അനു​ഗ്രഹിച്ചാണ് ഈ വേറിട്ട് പ്രതിഷേധം.

മധ്യപ്രദേശിലെ രേവയിലാണ് സംഭവം. വളരെക്കാലം മുൻപ് നൽകിയ മോഷണ പരാതിയിൽ പൊലീസ് അന്വേഷണം വൈകിപ്പിച്ചതാണ് യുവതിയെയും കുടുംബത്തെയും ഇത്തരത്തിൽ പ്രതിഷേധിക്കാൻ കാരണമാക്കിയത്. കേസിൽ ഇതുവരെ പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല.

വെറും 29 സെക്കറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോ​ഗസ്ഥനെ ദമ്പതികൾ ആരതി ഉഴിഞ്ഞ് മാലയിടാൻ ശ്രമിക്കുന്നത് കാണാം. പൊലീസ് ഉദ്യോ​ഗസ്ഥൻ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും നി​ങ്ങൾ നന്നായി വരുമെന്ന് അനു​ഗ്രഹിച്ചാണ് ദമ്പതികൾ ആരതി ഉഴിയുന്നത്. പിന്നീട് മറ്റ് പൊലീസ് ഉദ്യോ​ഗസ്ഥരെത്തി വിഡിയോ ചിത്രീകരണം തടഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസുകാരെ ആരതിയുഴിഞ്ഞ് കുടുംബം, വേറിട്ട പ്രതിഷേധം
കാട്ടുപോത്തിന്റെ മുന്നിൽ ആളാവൻ ശ്രമം, യുവാവിനെ കുത്തി വീഴ്ത്തി, തലനാരിഴ്‌ക്ക് രക്ഷപ്പെടൽ; വിഡിയോ

മക്കൾക്കൊപ്പമെത്തിയാണ് ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചത്. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ഭർത്താവ് ആരോപിച്ചു. വിഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിൽ ചൂടുപിടിച്ച ചർച്ചയ്ക്ക് ഇത് വഴിവെച്ചിരിക്കുകയാണ്. പൊലീസുകാരുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധി ആളുകളാണ് പ്രതികരിച്ച് എത്തിയത്. മികച്ച പ്രതിഷേധം എന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com