ജില്ലാ കലക്ടറുടെ ഓഫീസിൽ 'ക്യൂട്ട് ലിറ്റിൽ സൂപ്പർമാൻ'; സോഷ്യൽമീഡിയയിൽ പ്രശംസയും വിമർശനവും, വിഡിയോ

ഈ വർഷത്തെ ഏറ്റവും ഭയാനകമായ സമയം- വേനല്‍ക്കാല അവധി' എന്ന കുറിപ്പോടെയാണ് പ്രമേള വിഡിയോ പങ്കുവെച്ചിരിക്കുന്നത്
ജില്ലാ കലക്ടറുടെ ഓഫീസിൽ 'ക്യൂട്ട് ലിറ്റിൽ സൂപ്പർമാൻ'
ജില്ലാ കലക്ടറുടെ ഓഫീസിൽ 'ക്യൂട്ട് ലിറ്റിൽ സൂപ്പർമാൻ'എക്സ്

സോഷ്യൽമീഡിയയുടെ മനം കവർന്ന് കരിംന​ഗർ ജില്ലാ കലക്ടർ പ്രമേള സത്പതിയുടെ 'ക്യൂട്ട് ലിറ്റിൽ സൂപ്പർമാൻ'. കലക്ടർ ജോലിചെയ്യുന്ന മേശപ്പുറമാണ് സൂപ്പർമാന്റെ യുദ്ധഭൂമി. നീല കുപ്പായവും ചുവന്ന ഷോൾ കഴുത്തിൽ ചുറ്റി മേശയുടെ മുൻവശത്ത് ജോലിക്ക് തടസം സൃഷ്ടിക്കാതെ കളി തുടരുന്ന മകന്റെ വിഡിയോ പ്രമേള തന്നെയാണ് തന്റെ എക്സ് പേജിലൂടെ പങ്കുവെച്ചത്.

മേശയുടെ ഒരു വശത്ത് ജില്ലാ കലക്ടർ തന്റെ ജോലി ചെയ്യുന്നതും കാണാം. 'ഈ വർഷത്തെ ഏറ്റവും ഭയാനകമായ സമയം- വേനല്‍ക്കാല അവധി' എന്ന കുറിപ്പോടെയാണ് പ്രമേള വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വേനൽക്കാല അവധിയായതിനാൽ മകനെയും കൊണ്ട് ഓഫീസിൽ എത്തിയതാണ് ജില്ലാ കലക്ടർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജില്ലാ കലക്ടറുടെ ഓഫീസിൽ 'ക്യൂട്ട് ലിറ്റിൽ സൂപ്പർമാൻ'
'ഞാന്‍ ഐപിഎസ് ഓഫിസര്‍ ആവും'; ശൈശവ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിക്ക് പരീക്ഷയില്‍ ഒന്നാം സ്ഥാനം

ജോലിയും കുടുംബവും ബാലൻസ്ഡ് ആയി കൊണ്ടുപോകുന്നതിൽ പലരും കലക്ടറെ അഭിനന്ദിച്ച് രം​ഗത്തെത്തി. എന്നാൽ ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് ഇത്തരത്തിൽ കുട്ടികളെ ഓഫീസിൽ കൊണ്ടുവരാമോ എന്നായിരുന്നു മറ്റുചിലരുടെ അമ്പരപ്പ്. സ്ത്രീ ജിവനക്കാർക്കും കുട്ടികൾക്ക് വേനൽക്കാല അവധിയുള്ളപ്പോൾ അവധി അനുവദിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com