കഥയാണെങ്കിലും ജീവിതമാണെങ്കിലും ആമ തന്നെ ഹീറോ; മുയൽ പകുതിക്ക് വെച്ച് മത്സരം അവസാനിപ്പിച്ചു, കൗതുകമായി ഓട്ടമത്സരം

ആമ തന്റെ പരമാവധി വേ​ഗതയിൽ ഓടി മത്സരം പൂർത്തിയാക്കുന്നതും വിഡിയോയിൽ കാണാം
സോഷ്യല്‍മീഡിയയില്‍ കൗതുകമായി ആമയും മുയലും ഓട്ടമത്സരം
സോഷ്യല്‍മീഡിയയില്‍ കൗതുകമായി ആമയും മുയലും ഓട്ടമത്സരം എക്സ്

രു ​ഗുണപാഠത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയ കഥയാണ് ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരം എന്നാണ് നമ്മളിൽ പലരും ഇപ്പോഴും കരുതിയിരിക്കുന്നത്. എന്നാൽ റിയൽ ലൈഫിലും ആമ തന്നെയാണ് ഹീറോ എന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കൗതുകമാകുന്നത്.

കഥയിൽ പറയുന്ന പോലെ ആമയും മുയലും തമ്മിൽ നടക്കുന്ന ഓട്ടമത്സരമാണ്. ​ഗ്രൗണ്ട് സപ്പോർട്ട് നൽകുന്നതിന് കുറേ അധികം മനുഷ്യരും മത്സരവേദിയുടെ ഇരുവശത്തായി കൂടിയിട്ടുണ്ട്. ആർപ്പുവിളികളോടെയാണ് മത്സരം തുടങ്ങുന്നത്. ഓട്ടമത്സരത്തിനായി ഇരുവരെയും ട്രാക്കിലേക്ക് ഇറക്കിയതിന് പിന്നാലെ മത്സരം ആരംഭിക്കുന്നതിനായി മണി മുഴങ്ങി. പകുതി ദൂരമെത്തിയപ്പോൾ തന്നെ മുയൽ മത്സരം അവസാനിപ്പിച്ച് ട്രാക്കിന് നടുവിൽ നിന്നുപോയി. എന്നാൽ ആമ തന്റെ പരമാവധി വേ​ഗതയിൽ ഓടി മത്സരം പൂർത്തിയാക്കുന്നതും വിഡിയോയിൽ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോഷ്യല്‍മീഡിയയില്‍ കൗതുകമായി ആമയും മുയലും ഓട്ടമത്സരം
ആകാശത്ത് വിസ്മയം തീര്‍ക്കുന്ന പിങ്ക് മൂണ്‍; കൂടുതല്‍ അറിയാം, ചിത്രങ്ങള്‍

എക്സിലൂടെ പങ്കുവെച്ച കൗതുകം നിറഞ്ഞ ഈ ഓട്ടമത്സരം കണ്ടത് നിരവധി ആളുകളാണ്. വിഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. 'കഥ ആണെങ്കിലും ജീവിതമാണെങ്കിലും റിയൽ ഹീറോ ആമ തന്നെ!' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇത്തരത്തിൽ ഒരു ഓട്ടമത്സരത്തിന്റെ ആശയം കൊണ്ടുവന്നർക്ക് കയ്യടിക്കുന്നു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തൊക്കെയാണെങ്കിലും ആമയുടെ ജയം സോഷ്യൽമീഡിയയിലും വൻ ആഘോഷമായിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com