പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

ഗുരുതര ഹൃദ്രോഗത്തെ തുടര്‍ന്ന് 2019ലാണ് കറാച്ചിയില്‍ നിന്നും ആയിഷ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്
ആയിഷ റഷാനി
ആയിഷ റഷാനിഎക്സ്

ചെന്നൈ: പാകിസ്ഥാന്‍ സ്വദേശിനിയായ 19കാരിക്ക് ചെന്നൈയില്‍ പുതുജീവന്‍. കഴിഞ്ഞ ദിവസം ചെന്നൈ എംജിഎം ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയമായതോടെ ആയിഷ റഷാനിയുടെ മുഖത്ത് വീണ്ടും പുഞ്ചിരിയുണര്‍ന്നു. ഗുരുതര ഹൃദ്രോഗത്തെ തുടര്‍ന്ന് 2019ലാണ് കറാച്ചിയില്‍ നിന്നും ആയിഷ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്.

ആരോ​ഗ്യം വഷളായതോടെ ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ അവയവദാനത്തിന് മുന്‍ഗണന സ്വദേശികള്‍ക്കായതിനാല്‍ ദാതാവിനെ കിട്ടാന്‍ പ്രയാസപ്പെട്ടുവെന്ന് ഡോ. കെ ആര്‍ ബാലകൃഷ്ണൻ ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആന്റ് ലങ്സ് ട്രാൻസ്പ്ലാന്റ്-ഡയറക്ടർ) പറഞ്ഞു. മസ്തിഷ്‌കമരണം സംഭവിച്ച 69-കാരന്റെ ഹൃദയം സ്വീകരിക്കാന്‍ മറ്റാരും തയ്യാറാകാതെ വന്നതോടെ ആയിഷയ്ക്ക് നറുക്കുവീഴുകയായിരുന്നു. 35 ലക്ഷം രൂപയായിരുന്നു ശസ്ത്രക്രിയുടെ ചെലവ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ സാമ്പത്തികമായി ദുര്‍ബലരായ ആയിഷയുടെ കുടുംബത്തിന് ചികിത്സച്ചെലവ് താങ്ങാനാകെ വന്നതോടെ ചെന്നൈയിലുള്ള സന്നദ്ധസംഘടനയായ ഐശ്വര്യ ട്രസ്റ്റും ഡോക്ടമാരും ചേർന്ന് പണം സമാഹരിച്ചു. ദേശഭേതമില്ലാതെ സന്മനസുകള്‍ ഒരുക്കിയ തണലില്‍ ആയിഷയ്ക്ക് പുതുജീവന്‍ ലഭിച്ചു.

ആയിഷ റഷാനി
'മങ്ങിയ വെളിച്ചത്തിലിരുന്ന് വായിച്ചാൽ കണ്ണ് അടിച്ചുപോകും'; അറിയാം, ഹെല്‍ത്ത് മിത്തുകളും പിന്നിലെ സയൻസും

ഒരുപാട് പ്രതീക്ഷയോടെയാണ് ആയിഷ ഇവിടെയ്ക്ക് വന്നതെന്ന് കെആർ ബാലകൃഷ്ണൻ പറഞ്ഞു. ഫാഷൻ ഡിസൈൻ പഠിക്കാനാണ് ആയിഷയ്ക്ക് താല്‍പര്യം. ശസ്ത്രക്രിയയ്‌ക്ക് ശേഷം തന്റെ ആരോ​ഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആയിഷ പറയുന്നു. ശസ്ത്രക്രിയ വിജയമായതോടെ കഴിഞ്ഞ ദിവസം ആയിഷ ആശുപത്രിവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com