ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

''ഇപ്പോള്‍ അവരെല്ലാവരും വെള്ളത്തില്‍ കളിക്കും. പഠിക്കാനും താല്‍പ്പര്യമായി''-പ്രിന്‍സിപ്പാള്‍
ക്ലാസ് മുറി തന്നെ  നീന്തല്‍ക്കുളമായി മാറ്റിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.
ക്ലാസ് മുറി തന്നെ നീന്തല്‍ക്കുളമായി മാറ്റിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. വീഡിയോ സ്‌ക്രീന്‍ഷോട്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കനൗജിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെത്തിയാല്‍ രസകരമായ കാഴ്ചയാണ് നമ്മളെ സ്വാഗതം ചെയ്യുക. കൊച്ചുകുട്ടികള്‍ അവരവരുടെ ക്ലാസ് മുറിയില്‍ തന്നെ നീന്തുന്നതും കളിക്കുന്നതും കാണാം. ക്ലാസ് മുറി തന്നെ നീന്തല്‍ക്കുളമായി മാറ്റിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.

ചൂട് സഹിക്കാനാവാതെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് വരാന്‍ തന്നെ മടി കാണിച്ചു. ഇതേത്തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ ക്ലാസ് മുറിയില്‍ വെള്ളം നിറച്ച് കുട്ടികള്‍ക്ക് അതില്‍ കളിക്കാന്‍ അവസരം നല്‍കിയത്. ഇതോടെ എല്ലാ കുട്ടികളും സ്‌കൂളിലേക്ക് എത്തിത്തുടങ്ങിയെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്. ''ഇപ്പോള്‍ അവരെല്ലാവരും വെള്ളത്തില്‍ കളിക്കും. പഠിക്കാനും താല്‍പ്പര്യമായി. വര്‍ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. '

ക്ലാസ് മുറിയില്‍ കണങ്കാലിനൊപ്പമുള്ള വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയും നീന്തുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തംരഗമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്ലാസ് മുറി തന്നെ  നീന്തല്‍ക്കുളമായി മാറ്റിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

താപനില കഴിഞ്ഞ രണ്ട് ദിവസങ്ങളായി 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇന്നലെ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണ ഉപദ്വീപുകളിലും താപ നില ഇനിയും വര്‍ധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

വരും ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് മുന്നറിപ്പുണ്ട്. തെലങ്കാന, കര്‍ണാടക, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com