കുത്തനെ നില്‍ക്കുന്ന എവറസ്റ്റിന് കീഴില്‍ ഒതുങ്ങി നില്‍ക്കുന്ന ഭൂമി; അതിശയിപ്പിക്കുന്ന 360 ഡിഗ്രി കാഴ്ച, വിഡിയോ

കൊടുമുടിയുടെ മുകളില്‍ നിന്നുള്ള 360 ഡിഗ്രി വിഡിയോ വൈറലാകുന്നു
എവറസ്റ്റ് കൊടുമുടി നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ച
എവറസ്റ്റ് കൊടുമുടി നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചഎക്സ്

ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് എവറസ്റ്റ് കൊടുമുടി. ജീവതത്തില്‍ ഒരിക്കലെങ്കിലും എവറസ്റ്റ് കൊടുമുടി കീഴടക്കണം എന്നാഗ്രഹിക്കാത്ത സാഹസിക സഞ്ചാരികള്‍ ഉണ്ടാകില്ല. അതിനിടെയാണ് എവറസ്റ്റില്‍ നിന്നും ഒരു അതിമനോഹര വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കൊടുമുടിയുടെ മുകളില്‍ നിന്ന് 360 ഡിഗ്രിയില്‍ ഒരു വിഡിയോ. കുത്തനെ നില്‍ക്കുന്ന എവറസ്റ്റ് കൊടുമുടിക്ക് കീഴില്‍ ഒരു വൃത്തത്തില്‍ ഒതുങ്ങിനില്‍ക്കുന്ന ഭൂമി. എക്‌സിലൂടെ പങ്കുവെച്ച ഈ മനോഹര വിഡിയോ മൂന്നരകോടിയിലധികം ആളുകളാണ് കണ്ട്. 'എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ നിന്നുള്ള 360 ഡിഗ്രി കാമറ കാഴ്ച'- എന്ന കുറിപ്പോടെയാണ് ഹിസ്‌റ്റോറിക് വിഡ്‌സ് എന്ന എക്‌സ് പേജില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

എവറസ്റ്റ് കൊടുമുടി നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ച
കാൽ വഴുതി യുവതി പുറത്തേക്ക് വീണു, കണ്ടക്ടറുടെ സമയോചിത ഇടപെടൽ, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; വിഡിയോ

പര്‍വതാരോഹകരുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. 'ലോകത്തിന്റെ മുകളില്‍, ദൈവത്തിന്റെ അത്ഭുത സൃഷ്ടിക്ക് നന്ദി' എന്നായിരുന്നു ഒരാളുടെ കമന്റ്. അതിശയിപ്പിക്കുന്ന കാഴ്ച എന്നായിരുന്നു മറ്റൊരാളുടെ കമന്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com