മടക്കിയൊതുക്കി സൂക്ഷിക്കാം; ആമസോണിൽ നിന്നും വീട് ഓർഡർ ചെയ്ത് യുവാവ്; ഹോം ടൂർ വിഡിയോ, വൈറൽ

21.5 ലക്ഷം രൂപ‌യാണ് വീടിന്‍റെ വില
ഫോര്‍ഡബ്ള്‍ ഹൗസ്
ഫോര്‍ഡബ്ള്‍ ഹൗസ്എക്സ് വിഡിയോ

ന്താവശ്യമുണ്ടെങ്കിലും ഉടൻ ഓൺലൈൻ വഴി ഓർഡർ ചെയ്യുകയാണ് ഇപ്പോഴത്തെ ശീലം. ഫോണും ടിവിയും ഫ്രിഡ്ജും വാഷിങ് മെഷീനും തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇത്തരത്തിൽ ആളുകൾ വാങ്ങാറുണ്ട്. എന്നാൽ ഓൺലൈൻ വഴി ഒരു വീട് തന്നെ വാങ്ങിയാലോ?

അമേരിക്കക്കാരനായ ജെഫ്രി ബ്രയാന്റ് എന്ന യുവാവാണ് ആമസോണിൽ നിന്നും സ്വന്തമായൊരു വീട് വാങ്ങിയത്. ഫോർഡബ്ൾ ആണ് വീട്. 26,000 ഡോളര്‍ (21.5 ലക്ഷം രൂപ‌) ആണ് വീടിന്റെ വില. വീട് പൂർണമായും നിവർത്തി താമസ യോഗ്യമാക്കിയ ശേഷമുള്ള വിഡിയോ ജെഫ്രി ടിക് ടോക്കിൽ പോസ്റ്റു ചെയ്തിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ‌ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഒരു ലിവിങ് റൂം, ഓപ്പണ്‍ കിച്ചണ്‍, കിടപ്പുമുറി, ബാത്‌റൂം തുടങ്ങി എല്ലാ സൗകര്യവുമുണ്ട് വീടിനുള്ളിൽ. മറ്റു വീടുകളെ അപേക്ഷിച്ച് ഫോർഡബ്ൾ വീടുകളുടെ മേൽക്കൂര ചെറുതായിരിക്കും. ഒരാൾക്ക് സുഖമായി ഇതിൽ കഴിയാമെന്നാണ് ജെഫ്രി വിഡിയോയിൽ പറയുന്നത്. ജെഫ്രിയുടെ ഹോം ടൂർ വീഡിയോ ഇപ്പോൾ സോഷ്യൽമീ‍ഡിയയും ഏറ്റെടുത്തു കഴിഞ്ഞു. ഇത്തരത്തിലെ ഓൺലൈൻ വീടുകൾ സാധാരണ കാഴ്ചയാകാൻ അധികം താമസമുണ്ടാകില്ലെന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്.

ഫോര്‍ഡബ്ള്‍ ഹൗസ്
സ്പെഷല്‍ റെസിപ്പി; ഇലക്ട്രിക് കെറ്റിൽ ചിക്കൻ കറി! ഹോസ്റ്റൽ മേറ്റ്സ് ഇവിടെ കമോൺ

'ഫ്രീ ഹോം' ഡെലിവറി ആയിരുന്നോ എന്നും ചിലർ തമാശരൂപേണ വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തി. എന്നാൽ ഇത്തരം വീടുകളുടെ ഡ്രെയ്നേജ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മലിനജലം എവിടെക്കാണ് ഒഴിക്കിവിടുന്നത് എന്നു തുടങ്ങി നിരവധി സംശയങ്ങളും ആളുകൾ പ്രകടിപ്പിച്ചു. അതേസമയം വീടു വാങ്ങിയെങ്കിലും സ്ഥാപിക്കാൻ ജെഫ്രിക്ക് സ്ഥലം ആയിട്ടില്ല. വീട് കൈയില്‍ കിട്ടിയശേഷം അതിന് കേടുപാടുകളൊന്നുമില്ലല്ലോ എന്ന് പരിശോധിക്കാനായി താത്ക്കാലികമായ ഒരുടത്തുവെച്ചാണ് ഇത് നിവര്‍ത്തിനോക്കിയതെന്നും ജെഫ്രി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com