ഒരിഞ്ചില്‍ താഴെ വലുപ്പം; കൊടും വിഷപ്പാമ്പിനെ അകത്താക്കുന്ന റെഡ്ബാക്ക് സ്പൈഡര്‍, വീഡിയോ

ഗോള്‍ഡന്‍ ഓര്‍ബ് ചിലന്തികള്‍ പാമ്പുകളെ പിടികൂടി ഭക്ഷിക്കുന്നവയാണ്
ഒരിഞ്ചില്‍ താഴെ വലുപ്പം; കൊടും വിഷപ്പാമ്പിനെ അകത്താക്കുന്ന റെഡ്ബാക്ക് സ്പൈഡര്‍
ഒരിഞ്ചില്‍ താഴെ വലുപ്പം; കൊടും വിഷപ്പാമ്പിനെ അകത്താക്കുന്ന റെഡ്ബാക്ക് സ്പൈഡര്‍സ്‌ക്രീന്‍ ഷോട്ട്

സിഡ്‌നി: ഒരിഞ്ചില്‍ താഴെ മാത്രം വലുപ്പമുള്ള ഒരു ചിലന്തിക്ക് തന്നെക്കാള്‍ വലിയ പാമ്പിനെ കൊന്ന് തിന്നാനാകുമോ? എന്നാല്‍ ഇത് സാധിക്കുമെന്നാണ് ഇന്റര്‍നെറ്റില്‍ പ്രപരിക്കുന്ന വീഡിയോ പറയുന്നത്. ഓസ്ട്രേലിയയിലെ റെഡ്ബാക്ക് സ്പൈഡര്‍ വിഷപ്പാമ്പിനെ കീഴ്‌പ്പെടുത്തി ഭക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഗോള്‍ഡന്‍ ഓര്‍ബ് ചിലന്തികള്‍ പാമ്പുകളെ പിടികൂടി ഭക്ഷിക്കുന്നവയാണ്. എന്നാല്‍ റെഡ്ബാക്ക് ചിലന്തികളുടെ രീതി അതീവ വിസ്മയകരമാണ്. ഗോള്‍ഡന്‍ ഓര്‍ബുകള്‍ വലുപ്പം കൂടുതലാണെങ്കില്‍ റെഡ്ബാക്ക് ചിലന്തികള്‍ക്ക് ഒരിഞ്ചില്‍ താഴെ മാത്രമാണ് വലുപ്പം.

വളരെ ശക്തമായ വലനൂലുകളാണ് ഈ ചിലന്തികളില്‍ നിന്നു പുറത്തേക്കു വരിക. ഇത് ഇരകളുടെ ദേഹത്തേക്കു വീശി പിടികൂടും. തുടര്‍ന്ന് കൂടുതല്‍ വല വിരിച്ച് അവയെ ചലിക്കാനാകാത്ത വിധം കുടുക്കും.

പിന്നീട് ഇരയുടെ ദേഹത്തേക്ക് റെഡ്ബാക്ക് സ്പൈഡര്‍ പല്ലുകളാഴ്ത്തി കടിക്കും. ഇവയുടെ വിഷപ്പല്ലുകളില്‍ നിന്നുള്ള കൊടുംവിഷം ഇരയുടെ ശരീരത്തില്‍ പ്രവേശിച്ച് ആന്തരിക ശരീരഭാഗങ്ങളെ ദ്രവീകരിക്കുകയും വലിച്ചുകുടിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് റെഡ്ബാക്ക് സ്പൈഡര്‍ ഇരയെ കൊന്ന് തിന്നുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരിഞ്ചില്‍ താഴെ വലുപ്പം; കൊടും വിഷപ്പാമ്പിനെ അകത്താക്കുന്ന റെഡ്ബാക്ക് സ്പൈഡര്‍
ഒരു മിനിറ്റില്‍ 77 എണ്ണം; തല കൊണ്ട് ഞൊടിയിടയില്‍ കുപ്പിയുടെ അടപ്പുകള്‍ തുറന്നു യുവാവ്; ഗിന്നസ് ലോക റെക്കോര്‍ഡ്- വീഡിയോ

സാധാരണഗതിയില്‍ ചെറിയ കീടങ്ങളാണ് ഇവയുടെ ഇര. എന്നാല്‍ അപൂര്‍വമായി പാമ്പുകളെയും പല്ലികളെയും ഇവ വേട്ടയാടാറുണ്ട്. റെഡ്ബാക്ക് സ്പൈഡറുകളില്‍ പെണ്‍ചിലന്തികളാണ് കൂടുതല്‍ അപകടകാരികള്‍. ഇവയ്ക്ക് ശരീരത്തിനു പുറത്തു ചുവന്ന വരകളുണ്ട്. പെണ്‍ചിലന്തി ഭക്ഷിച്ചശേഷം ബാക്കിവരുന്ന ഭാഗങ്ങളാണ് ആണ്‍ചിലന്തി ഭക്ഷിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com