'പെട്രോള്‍ നഹി മിലാ ഭായി', കുതിരപ്പുറത്ത് സൊമാറ്റോ ഭക്ഷണം എത്തിച്ച് ഡെലിവറി ബോയി

പെട്രോള്‍ ഇല്ലെന്നും മൂന്ന് മണിക്കൂര്‍ ക്യൂവില്‍ നിന്നിട്ടും പെട്രോള്‍ കിട്ടിയില്ലെന്നും അതിനാലാണ് കുതിരപ്പുറത്ത് വരാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറയുന്നു.
കുതിരപ്പുറത്ത് ഭക്ഷണവുമായി പോകുന്ന സൊമാറ്റോ ഡെലിവറി ബോയി/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്
കുതിരപ്പുറത്ത് ഭക്ഷണവുമായി പോകുന്ന സൊമാറ്റോ ഡെലിവറി ബോയി/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹിറ്റ് ആന്റ് റണ്‍ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ചെയ്തതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളിൽ നീണ്ട നിരയും തുടര്‍ന്ന് ഇന്ധക്ഷാമവുമൊക്കെയാണ്. എന്നാല്‍ ഏത് പ്രതിസന്ധിയിലും മനുഷ്യന്‍ അതിജീവനത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ തേടുമെന്ന് തെളിയിക്കുന്നതാണ് ഹൈദരാബാദിലെ കാഴ്ച. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കുതിരപ്പുറത്ത് സൊമാറ്റോ ഡെലിവറി നടത്തുകയാണ് ഒരാള്‍. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

ചഞ്ചല്‍ഗുഡയില്‍ ഇംപീരിയല്‍ ഹോട്ടലിന് തൊട്ടടുത്താണ് ഇയാള്‍ യാത്രചെയ്യുന്നത്. സൊമാറ്റോ ബാഗുമായി ഡെലിവറി ഏജന്റ് കുതിരപ്പുറത്ത് മറ്റ് വാഹനള്‍ക്കൊപ്പം റോഡിലൂടെ പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. റോഡിലെത്തിയപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരെ കൈ പൊക്കി കാണിക്കുന്നതും കാണാം. 

എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ പെട്രോള്‍ ഇല്ലെന്നും മൂന്ന് മണിക്കൂര്‍ ക്യൂവില്‍ നിന്നിട്ടും പെട്രോള്‍ കിട്ടിയില്ലെന്നും അതിനാലാണ് കുതിരപ്പുറത്ത് വരാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറയുന്നു. ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധം കാരണം പെട്രോള്‍ ലഭിക്കില്ലെന്ന ഭയം കൊണ്ട് ആളുകള്‍ പെട്രോള്‍ പമ്പിലേക്ക് എത്തുന്നതിനാല്‍ ഹൈദരാബാദിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ചില പെട്രോള്‍ പമ്പുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കേണ്ടി വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com