'വിദ്യാഭ്യാസമില്ലാത്തതു കൊണ്ട് നന്നായി സമ്പാദിക്കുന്നുണ്ട്'; കോപ്പറേറ്റ് ജോലിക്കാരെ കളിയാക്കി തട്ടുകടക്കാരൻ, വിഡിയോ

വിദ്യാഭ്യാസമില്ലെങ്കിൽ മാസം നല്ലൊരു തുക സമ്പാദിക്കുന്നു എന്ന് വ്യാപാരി 
തട്ടുകടയിൽ വ്യാപാരി/ വിഡിയോ സ്ക്രീൻഷോട്ട്
തട്ടുകടയിൽ വ്യാപാരി/ വിഡിയോ സ്ക്രീൻഷോട്ട്

രു മാസം എത്ര സമ്പാദിക്കുന്നു എന്ന് ഒരു തട്ടുകടക്കാരനോട് ചോദിച്ചാൽ ഒരു പക്ഷേ കോർപ്പറേറ്റ് ജോലിക്കാരന്റെ കണ്ണിതള്ളും. തെരുവു കച്ചവടം ഒരിക്കലും സ്വപ്ന ജോലികളുടെ ലിസ്റ്റിൽ പെടില്ലെങ്കിലും ഉയർന്ന വരുമാനമാണ് അതിൽ നിന്നും ആളുകൾ നേടുന്നത്. അത്തരത്തിൽ വൈറ്റ് കോളർ ജോലിക്കാർ വാ പൊളിച്ചു പോകുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

തട്ടുകടയിൽ തിരക്കുപിടിച്ച് ദോശ ചുടുന്ന വ്യാപാരിയാണ് വിഡിയോയിൽ. അതിനിടെ ബട്ടർ എടുത്തപ്പോൾ അമൂൽ ബട്ടർ തന്നെ അല്ലെ അന്ന് സംശയം. മുന്നിൽ ദോശ വാങ്ങാൻ നിൽക്കുന്നയാളോട് ചോദിച്ച് ഉറപ്പിച്ചു. തുടർന്ന് താങ്കൾക്ക് വായിക്കാൻ അറിയില്ലെ? എന്ന് മുന്നിൽ നിന്ന ആൾ ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. അപ്പോഴാണ് വ്യാപാരിയുടെ ത​ഗ്ഗ് മറുപടി വരുന്നത്. 'ഇല്ല സർ, എനിക്ക് വിദ്യാഭ്യാസമില്ല. എന്നാൽ ഞാൻ സന്തോഷവാനാണ്. വിദ്യാഭ്യാസമില്ലാത്തതു കൊണ്ട് കോർപ്പറേറ്റ് ജോലിക്കാരെക്കാൾ ഒരു മാസം സമ്പാദിക്കുന്നു. ഇല്ലെങ്കിൽ അവരെ പോലെ മാസം 30,000- 40,000 ജോലി എടുക്കേണ്ടി വരുമായിരുന്നു'. അദ്ദേഹത്തിന്റെ മറുപടി കേട്ട് മുന്നിൽ നിൽക്കുന്ന ആൾ ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം.

വിഡിയോ വളരെ ചുരുങ്ങിയ നേരം കൊണ്ട് വൈറലായി. നിരവധി ആളുകൾ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് വളരെ ശരിയാണെന്നായിരുന്നു പലരുടെയും അഭിപ്രായം. എത്ര പഠിച്ചാലും കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം സ്ട്രീറ്റ് ഫുഡിന്റെ സാധ്യത മനസിലാക്കി നിരവധി യുവാക്കൾ ഇപ്പോൾ ഈ മേഖലയിലേക്ക് വരുന്നുണ്ട്. ജീവിതത്തിൽ വിജയിക്കാൻ പഠിപ്പിനെക്കാൾ മുഖ്യം ഇച്ഛാശക്തിയാണെന്ന് കാണിച്ചു വരുന്നതാണ് ഈ വിഡിയോ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com